HOME
DETAILS

ഗ്ലൗസിലെ മുദ്ര വിവാദം ബൗണ്ടറി കടക്കുന്നു

  
backup
June 07 2019 | 23:06 PM

%e0%b4%97%e0%b5%8d%e0%b4%b2%e0%b5%97%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%ac%e0%b5%97

ലണ്ട@ന്‍: ലോകകപ്പ് ക്രിക്കറ്റില്‍ മഹേന്ദ്ര സിങ് ധോണി സൈനിക മുദ്രയുള്ള ഗ്ലൗ ഉപയോഗിച്ച സംഭവം കളത്തിന് പുറത്ത് കടക്കുന്നു. ഗ്ലൗസിലെ ചിഹ്നം നീക്കണമെന്ന് ഐ.സി.സി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ, മത, സൈനിക പ്രമോഷനുകള്‍ക്ക് സഹായകമായ ഒന്നും ജഴ്‌സിയില്‍ ആലേഖനം ചെയ്യരുതെന്ന ഐ.സി.സിയുടെ നിയമം മുന്‍നിര്‍ത്തിയാണ് ധോണിയോട് ഗ്ലൗവിലെ മുദ്ര നീക്കം ചെയ്യാന്‍ ഐ.സി.സി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് രാഷ്ട്രീയമോ, മതപരമോ ആയ ഒന്നല്ലെന്നും സെനികരുടെ ത്യാഗത്തിന് ആദരമര്‍പ്പിക്കുന്ന ചിഹ്നം മാത്രമാണെന്നുമായിരുന്നു ബി.സി.സി.ഐയുടെ മറുപടി. ഇന്ത്യന്‍ ആരാധകരും ഇന്ത്യന്‍ ആര്‍മിയും ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെ പാകിസ്താന്‍ മന്ത്രിയും ധോണിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്.പാകിസ്താന്‍ മന്ത്രി ഫവാദ് ചൗധരി വിഷയത്തില്‍ ധോണിയെ പരിഹസിച്ചു. ധോണി ഇംഗ്ല@ണ്ടില്‍ ലോകകപ്പ് കളിക്കുകയാണെന്നും ഇത് മഹാഭാരതം അല്ലെന്നുമാണ് മന്ത്രിയുടെ പരിഹാസം.
ആര്‍മിയുടെ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ചതാണ് ചൗധരിയെ ചൊടിപ്പിച്ചത്. നേരത്തെ പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് ക്രിക്കറ്റ് താരങ്ങള്‍ സൈനിക തൊപ്പി ധരിച്ചപ്പോഴും ചൗധരി പ്രതികരിച്ചിരുന്നു. അന്ന് ഇന്ത്യക്കെതിരേ പാകിസ്താന്‍ ഐ.സി.സിയില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇന്ത്യ മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നതിനാല്‍ നടപടിയുണ്ട@ായില്ല.ഐ.സി.സിയുടെ നിര്‍ദേശം വന്നതോടെ അടുത്ത മത്സരത്തില്‍ ധോണി ഗ്ലൗവില്‍ ചിഹ്നം പ്രദര്‍ശിപ്പിക്കില്ല. ഇന്ത്യക്ക് ഇക്കാര്യത്തില്‍ അനുവാദം നല്‍കിയാല്‍ മറ്റു രാജ്യങ്ങളും അനുകരിച്ചേക്കുമെന്നാണ് ഐ.സി.സിയുടെ വാദം. ബി.സി.സി.ഐ ധോണിക്കൊപ്പം നില്‍ക്കണമെന്നായിരുന്നു ഇന്ത്യന്‍ കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രതികരണം. കായിക വിഭാഗങ്ങള്‍ തമ്മിലുള്ള സംസാരത്തില്‍ രാഷ്ട്രീയത്തിന് ഇടമില്ലെന്നും ഗ്ലൗവില്‍ മുദ്ര വയ്ക്കുന്നതിനുള്ള അനുമതിക്കായി ബി.സി.സി.ഐയോട് വാദിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിവ്യയെ ഒളിവില്‍ കഴിയാല്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  3 months ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  3 months ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  3 months ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  3 months ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  3 months ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  3 months ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  3 months ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  3 months ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  3 months ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  3 months ago