പ്ലസ് ടു പരീക്ഷാഫലം; മലയോര മേഖലയിലെ സ്‌കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം
മുക്കം: ഇന്നലെ പ്രഖ്യാപിച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ മലയോര മേഖലയിലെ സ്‌കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം. ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 320 വിദ്യാര്‍ഥികളില്‍ 315 പേര്‍ വിജയിച്ചു.
30 പേര്‍ ഫുള്‍ എ പ്ലസ് നേടി. വിജയശതമാനം 98.43. ആനയാംകുന്ന് വി.എം.എച്ച്.എം ഹയര്‍ സെക്കന്‍ഡറിയില്‍ 171 ല്‍ 166 പേര്‍ വിജയിച്ചു. 97 ശതമാനം വിജയം. ഏഴ് വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കൊടിയത്തൂര്‍ പി.ടി.എം സ്‌കൂള്‍ 88 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 118 ല്‍ 102 വിദ്യാര്‍ഥികള്‍ വിജയിച്ചു. ഒരു വിദ്യാര്‍ഥി ഫുള്‍ എ പ്ലസ് നേടി. മുക്കം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ 106 വിദ്യാര്‍ഥികളില്‍ 66 പേര്‍ വിജയിച്ചു.
കൂമ്പാറ ഫാത്തിമാബി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 147 ല്‍ 140 വിദ്യാര്‍ഥികള്‍ വിജയിച്ചു. 4 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 98 ശതമാനം വിജയം നേടി.
181 ല്‍ 177 പേര്‍ ജയിച്ചതില്‍ 4 പേര്‍ ഫുള്‍ എ പ്ലസ് നേടി. തോട്ടുമുക്കം സെന്റ് തോമസില്‍ 92 ശതമാനം വിജയത്തോടെ പരീക്ഷയെഴുതിയ 96 ല്‍ 88 വിദ്യാര്‍ഥികളും വിജയിച്ചു. 3 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."