HOME
DETAILS
MAL
ദിവാകരൻ നായരുടെ കൊലപാതകം. കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത
backup
October 31 2020 | 18:10 PM
കാക്കനാട്: കൊല്ലം ആയുർ ഇളമാട് സ്വദേശി ദിവാകരൻ നായർ കാക്കനാട് ഇൻഫൊപാർക്ക് ബ്രഹ്മപുരം റോഡിൽ കൊല്ലപ്പെട്ട കേസിൽ പിടികിട്ടാനുള്ള കോട്ടയം സ്വദേശിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അഞ്ചാം പ്രതിയായ ഇയാൾ ദിവാകരൻ നായരെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഇന്നോവ കാർ ഓടിച്ചിരുന്നത്. അതേസമയം കാക്കനാട്ടെ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന നാലു പ്രതികളേയും തിങ്കളാഴ്ച്ച കസ്റ്റഡിയിൽ വാങ്ങുമെന്ന് ഇൻഫോപാർക്ക് പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ ബന്ധുക്കൾ അറസ്റ്റിലാകാൻ സാധ്യതയുണ്ട്. കേസിൽ ബന്ധുക്കൾ ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘങ്ങളുടെ പങ്കും തെളിയാൻ ഉണ്ട്. ദിവാകരൻ നായരെ മർദിച്ച് അവശനാക്കിയ ശേഷം മരണം ഉറപ്പാക്കാൻ ഞായറാഴ്ച രാവിലെ പ്രതികൾ അടങ്ങുന്ന സംഘം മറ്റൊരു കാറിൽ ബ്രഹ്മപുരത്ത് എത്തിയതായും പറയപ്പെടുന്നു.
ദിവാകരൻ നായരെ കാറിനുള്ളിൽവച്ച് അതിക്രൂരമായി മർദ്ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.സംഭവ ദിവസം രാത്രി എട്ടുമണിയോടെ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തുനിന്നും ദിവാകരൻനായരെ ബലം പ്രയോഗത്തിലൂടെ കീഴ്പ്പെപ്പെടുത്തിയാണ് അക്രമിസംഘം ഇന്നോവയിൽകയറ്റിയത്.തുടർന്ന് ആലുവ ഭാഗത്തേക്ക് പോയ സംഘം ആലുവയിൽവച്ചാണ് ദിവാകരൻ നായരെ വകവരുത്തിയത്.അർധരാത്രിയോടെഇൻഫോ പാർക്ക് കരിമുകൾ റോഡിൽ ബ്രഹ്മപുരത്തിനടുത്ത് മെമ്പർ പടിയിൽ മൃതദേഹം ഉപേക്ഷിച്ച സംഘം മൂവാറ്റുപുഴവഴി പൊൻകുന്നത്തേക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."