വ്യക്തതയില്ലാതെ ഓര്‍ഡിനന്‍സ്; എതിര്‍പ്പുമായി മത്സ്യത്തൊഴിലാളികള്‍
പൊന്നാനി: ആശങ്കകളും അവ്യക്തതകളുമായി മത്സ്യബന്ധന നിയന്ത്രണ ഓര്‍ഡിനന്‍സ്. പുതിയ ഓര്‍ഡിന്‍സിനെതിരേ മല്‍സ്യത്തൊഴിലാളികള്‍ രംഗത്തെത്തി.
സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ''മറൈന്‍ ഫിഷറീസ് റഗുലേഷന്‍ ഓര്‍ഡിനന്‍സ്'' മല്‍സ്യത്തൊഴിലാളികള്‍ക്ക് ഏറെ ദ്രോഹമാണ് ഉണ്ടാക്കുക. മത്സ്യലേലവും വിപണനവും ഗുണനിലവാരവും സംബന്ധിച്ച ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളാണ് ഇതിന് കാരണം. ഓര്‍ഡിനന്‍സില്‍നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന വിഷയത്തില്‍ തങ്ങളുടെ കൂടി അഭിപ്രായം കേള്‍ക്കാതെ നിയമ ഭേദഗതിക്കൊരുങ്ങുന്നതിനെതിരെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.
തൊഴിലാളികള്‍ തീരത്തെത്തിക്കുന്ന മീനിന് അര്‍ഹമായ വില ഉറപ്പു വരുത്താനാണ് നിയന്ത്രണങ്ങളും നിയമ നിര്‍മാണവും എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇടത്തട്ടുകാരുടെ ചൂഷണം പൂര്‍ണമായും ഒഴിവാക്കും. ഡിസംബറിനു മുമ്പ് ഓര്‍ഡിനന്‍സ് നടപ്പാക്കുമെന്നാണ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്.
ലേലത്തുകയുടെ അഞ്ചു ശതമാനം കമ്മിഷന്‍ ഉള്‍പ്പെടെ ഓര്‍ഡിനന്‍സിലെ പല വ്യവസ്ഥകളിലും മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത വിയോജിപ്പുണ്ട്.
വ്യവസ്ഥകള്‍ പലതും പ്രായോഗികമല്ലെന്നും മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുതാണെന്നും തീരനിവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."