തളങ്കര മുസ്‌ലിം ഹൈസ്‌കൂള്‍ മികവിന്റെ കേന്ദ്രമാക്കാന്‍ അഞ്ചു കോടി രൂപയുടെ വികസന പദ്ധതി
കാസര്‍കോട്: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞടുക്കപെട്ട തളങ്കര ഗവ. മുസ്‌ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആധുനികവല്‍ക്കരിക്കാന്‍ അഞ്ചു കോടി രൂപയുടെ വികസന പദ്ധതി.
സ്‌കൂളില്‍ നടന്ന വികസന പ്രഖ്യാപനവും സ്‌കൂളിന്റെ പേര് നിര്‍ദേശിച്ച പൂര്‍വ വിദ്യാര്‍ഥി കൂടിയായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.ക്കുള്ള സ്വീകരണവും നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് യഹ്‌യ തളങ്കര അധ്യക്ഷനായി. പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ സഹകരണത്തോടെ പി.ടി.എ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. മുന്‍ മന്ത്രിയും പൂര്‍വ വിദ്യാര്‍ഥിയുമായ സി.ടി അഹമ്മദലി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയ്ക്കു ഷാളണിയിച്ച് ഉപഹാരം സമ്മാനിച്ചു. സ്‌കൂളില്‍ അഞ്ചാം തരത്തില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ് ആരംഭിക്കുമെന്ന് ചടങ്ങില്‍ പ്രഖ്യാപിച്ചു. ടി.ഇ അബ്ദുല്ല, എ. അബ്ദുല്‍ റഹ്മാന്‍, ഡോ. ടി.പി അഹമ്മദലി മുഖ്യാതിഥികളായി. നഗരസഭാ അംഗങ്ങളായ കെ.എം അബ്ദുല്‍ റഹ്മാന്‍, വി.എം മുനീര്‍, നൈമുന്നീസ, മിസ്‌രിയ ഹമീദ്, റംസീന റിയാസ്, മുജീബ് തളങ്കര, നസീറ ഇസ്മയില്‍, ഫര്‍സാന ഹസൈന്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഫൈസല്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ മനോജ്, പ്രധാനധ്യാപിക സി. വിനോദ, ടി.കെ മൂസ, ടി.എ ഷാഫി, കെ.എ മുഹമ്മദ് ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."