ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ വീടുകള്‍ നല്‍കും: മന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നലിംഗക്കാര്‍ക്ക് ഇ.എം.എസ് പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നല്‍കുമെന്നു മന്ത്രി ഡോ. തോമസ് ഐസക്ക്.
കേരള ഫിനാല്‍ഷ്യല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തൊഴില്‍ പരിശീലനം നല്‍കി സ്വയംതൊഴില്‍ വായ്പകള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മാധ്യമം ദിനപത്രത്തിലെ
ഫോട്ടോഗ്രാഫറായ പി. അഭിജിത്ത് ഭിന്നലിംഗക്കാരെക്കുറിച്ചു സംവിധാനം ചെയ്ത 'അവളിലേക്കുള്ള ദൂരം' എന്ന ഡോക്യൂമെന്ററിയുടെ പ്രദര്‍ശന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇവരുടെ പുരോഗതിക്കു വേണ്ടിയുള്ള നയരൂപീകരണത്തിന് ഡോക്യൂമെന്ററി ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സി. റഹീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി ബി.എസ്. പ്രസന്നന്‍, ആര്‍. പാര്‍വതി ദേവി, ബി. ജയചന്ദ്രന്‍, എസ്.എല്‍. ശ്യാം, ഹാരിസ് കുറ്റിപ്പുറം, വയലാര്‍ ഗോപകുമാര്‍, സൂര്യ, ഹരിണി, പി. അഭിജിത്ത് എന്നിവര്‍ പ്രസംഗിച്ചു. മലയാളികളായ ഭിന്നലിംഗക്കാരുടെ ഒരു കുടുംബത്തിന്റെ ജീവിതം ആവിഷ്‌കരിക്കുന്ന 'അവളിലേക്കുള്ള ദൂരം' അവരുടെ പ്രതിസന്ധികളും സമൂഹത്തില്‍ നിന്നും നേരിടുന്ന പ്രശ്‌നങ്ങളുമാണു വിവരിക്കുന്നത്. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഭിന്നലിംഗ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ചിത്രങ്ങളിലൂടെയും രചനകളിലൂടെയും സമൂഹത്തിനു മുന്നിലെത്തിക്കുകയാണ് അഭിജിത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."