HOME
DETAILS

സുല്‍ത്താന്‍ ബത്തേരിയില്‍ ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി

  
backup
November 03, 2020 | 10:29 AM

kerala-tigre-in-wayanadu-news-2020

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി പൂതിക്കാട് മണിച്ചിറ റോഡിന് സമീപം ജനവാസ മേഖലയില്‍ കടുവാക്കൂട്ടമിറങ്ങി. ഇന്ന് രാവിലെ 11 മണിയോടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയേയും രണ്ട് കുട്ടികളേയും കണ്ടെത്തിയത്.

തുടര്‍ന്ന് വനം വകുപ്പ് , പൊലിസ്, ജനപ്രതിനിധികളും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. പൊതുജനം ജാഗ്രത പാലിക്കാന്‍ പൊലിസ് ഉച്ചഭാഷിണിയിലൂടെ സന്ദേശവും നല്‍കി വരുന്നുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് കടുവയുടെ ശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ തന്നെയാണ് കടുവയെ കണ്ട കാര്യം ഫോറസ്റ്റ് ഓഫീസര്‍മാരെ അറിയിച്ചത്. രണ്ട് ചെറിയ കടുവകളും തള്ളക്കടുവയുമാണ് നാട്ടിലിറങ്ങിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച വയനാട്ടില്‍ നിന്ന് നെയ്യാറിലെത്തിച്ച കടുവ ചാടിപ്പോയതും ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്നാണ് കടുവ രക്ഷപ്പെട്ടത്. അടുത്ത ദിവസം മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്.

 

[video width="352" height="640" mp4="https://suprabhaatham.com/wp-content/uploads/2020/11/wayanad.mp4"][/video]



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  20 hours ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  20 hours ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  20 hours ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  20 hours ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  20 hours ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  20 hours ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  21 hours ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  21 hours ago
No Image

നെതന്യാഹു യുദ്ധക്കുറ്റവാളി; നിയമം അനുവദിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി

International
  •  21 hours ago
No Image

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി

National
  •  21 hours ago