HOME
DETAILS

തൊഴിൽ പരിഷ്കരണം; ആഹ്‌ളാദത്തോടെ സഊദി പ്രവാസികൾ, വിപ്ലവകരമായ നീക്കമെന്ന് വിലയിരുത്തൽ

  
backup
November 05 2020 | 15:11 PM

saudi-pravasis-are-more-happy-with-new-system

      റിയാദ്: സഊദി അറേബ്യ പ്രഖ്യാപിച്ച തൊഴില്‍ കരാര്‍ പരിഷ്‌കരണത്തിൽ ആഹ്ലാദത്തോടെ സഊദി പ്രവാസികൾ. ഏറെകാലമായി പ്രവാസികളിൽ പലരും അനുഭവിച്ചിരുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നതാണ് പ്രവാസികൾക്ക് ഏറെ ആഹ്ളാദം നൽകുന്നത്. എങ്കിലും പൂർണമായി പ്രാബല്യത്തിൽ വരുമ്പോൾ ഇത് ഏത് വിധേനയായിരിക്കും നടപ്പാക്കുക എന്നതിൽ ആശങ്കയും പ്രവാസികൾ പങ്ക് വെക്കുന്നുണ്ട്. സ്പോൺസറുടെ അനുമതിയില്ലാതെ തന്നെ രാജ്യം വിടാനും സ്പോൺസർഷിപ്പ് മാറാനുമടക്കം അനുമതി നൽകുന്ന പരിഷ്ക്കരണം വിപ്ളവകരമായ നീക്കമായാണു വിലയിരുത്തപ്പെടുന്നത്. സഊദിയുടെ പെട്രോ ഡോളർ പ്രാരംഭ കാലം മുതൽ നടന്നു വന്നിരുന്ന സമ്പ്രദായമാണ് എഴുപത് വർഷങ്ങൾക്ക് ശേഷം മാറ്റിയെഴുതുന്നത്. 

     പുതിയ നീക്കം തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ മാനസിക സമ്മർദ്ദം ഇല്ലാതെ ജോലി ചെയ്യുന്നതിനും പുതിയ തൊഴിലവസരങ്ങൾ തേടുന്നതിനും അവസരമൊരുക്കും. അതോടൊപ്പം  തൊഴിലുടമകളുടെ സമീപനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ പരിഷ്ക്കരണം വഴി തെളിയിക്കും. തൊഴിലാളികൾക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടാകുമ്പോൾ ഉടനടി ഹുറൂബ് (ഒളിച്ചോടിയതായി കാണിച്ചു കേസ് നൽകൽ) ആക്കുന്നതടക്കമുള്ള നടപടികൾക്ക് ഇത് തടയിടുമെന്നാണ് കരുതുന്നത്. മാത്രമല്ല, ഏത് സമയവും രാജ്യം വിടാനാകുമെന്നത് അത്യാവശ്യ കാര്യങ്ങൾക്ക് പോലും സ്വന്തം നാടുകളിലേക്ക് പോകുന്നതിനെ തടയുന്ന സമ്പ്രദായത്തിനും പുതിയ നടപടിയിൽ പരിഹാരമാകും. സ്പോണ്സർമാരുടെ അനുമതി കൂടാതെ തന്നെ സഊദി വിടാനുള്ള സംവിധാനമാണ് സജ്ജമാകുന്നത്. മികച്ച തൊഴിലവസരം മുന്നിൽ കണ്ടാലും കഫീലിൻ്റെ കനിവ് ഇല്ലാതെ തൊഴിലാളിക്ക് അവ എത്തിപ്പിടിക്കാൻ സാധിക്കാതെ വന്നിരുന്ന സ്ഥിതിക്കും പരിഹാരമാകും.

    സഊദി തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ നീക്കത്തെ സഊദിയിലെ വിവിധ വിദേശ രാജ്യ അംബാസിഡർമാരും പ്രകീർത്തിച്ചു. സഊദി തൊഴില്‍ വിപണിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതും തൊഴിലാളികളുടേയും തൊഴിലുടമകളുടേയും താല്‍പര്യങ്ങള്‍ ഒരുപോലെ സംരക്ഷിക്കുന്നതുമാണ് പരിഷ്‌കരണങ്ങളെന്ന് സുപ്രധാന പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. കരാര്‍ കാലാവധി അവസാനിക്കുന്നതിനു മുമ്പും ശേഷവും തൊഴില്‍ മാറ്റത്തിനും ഫൈനല്‍ എക്‌സിറ്റ്, റീ എന്‍ട്രി കാര്യങ്ങളിലും  പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസകരമാകുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന പരിഷ്‌കരണത്തെ പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ് അംബാസഡര്‍മാരും സ്വാഗതം ചെയ്തു. പുതിയ പ്രഖ്യാപനങ്ങൾ അടുത്ത വര്ഷം മാർച്ച് പതിനാലിനാണ് പ്രാബല്യത്തുനിൽ വരിക.

   അതേസമയം, ഗാര്‍ഹിക തൊഴിലാളികളുടെ കരാറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇവര്‍ക്കായി പ്രത്യേക പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്. ഗാർഹിക തൊഴിലിൽ ഉൾപ്പെട്ട അഞ്ചു വിഭാഗങ്ങൾക്കാണ് ഇത് ബാധകമാകാതിരിക്കുന്നത്. ഹൗസ് ഡ്രൈവർ, വീട്ടു വേലക്കാർ, ഇടയൻ, തോട്ടം തൊഴിലാളി, വീട്ടുകാവൽക്കാരൻ എന്നിവയുൾപ്പെടുന്ന ഗാർഹിക തൊഴിലാളികൾക്കായി  ഉടൻ പ്രഖ്യാപനങ്ങളുണ്ടാകും. 

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാല്‍ പള്ളിയില്‍ പൊലിസിനെ അനുഗമിച്ചവര്‍ ജയ് ശ്രീറാം വിളിച്ചു, കലക്ടര്‍ വേണ്ടെന്ന് പറഞ്ഞിട്ടും വുദൂ ഖാനയിലെ വെള്ളം വറ്റിച്ചു; അധികൃതരുടെ നീക്കം സംഘര്‍ഷത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ട്

latest
  •  19 days ago
No Image

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; സ്വാഗതംചെയ്ത് ലോകനേതാക്കള്‍

International
  •  19 days ago
No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  19 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  19 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  19 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  19 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  19 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  19 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  19 days ago