കര്‍ഷകര്‍ക്കെതിരേ കള്ളക്കേസ്: ചക്കിട്ടപാറയില്‍ ഹര്‍ത്താല്‍ പൂര്‍ണം
പേരാമ്പ്ര: കര്‍ഷകര്‍ക്കെതിരേ നിരന്തരം കള്ളക്കേസെടുക്കുന്ന വനം വകുപ്പ്-പൊലിസ്-ഭരണകൂട ഭീകരതക്കെതിരേ യു.ഡി.എഫ് ചക്കിട്ടപാറ പഞ്ചായത്തില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. ബസ്, ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും പ്രവര്‍ത്തിച്ചില്ല.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മിക്കതും അടഞ്ഞുകിടന്നു. കര്‍ഷകദ്രോഹ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നിരിക്കുന്നത്. സംയുക്ത കര്‍ഷക സമരസമിതിയുടെ 14 നേതാക്കളെ കഴിഞ്ഞദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനം
പേരാമ്പ്ര: ഹര്‍ത്താലിനിടെ യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ജസ്റ്റിന്‍ രാജിനു (28) മര്‍ദനമേറ്റു. ചക്കിട്ടപാറയില്‍നിന്ന് പെരുവണ്ണാമൂഴിയിലേക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജസ്റ്റിന്‍ രാജിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
സംഭവത്തില്‍ സംസ്‌കാര സാഹിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
സി.എച്ച് സനൂപ് അധ്യക്ഷനായി. കെ. പ്രദീപന്‍, ടി.വി മുരളി, ഇ.പി മുഹമ്മദ്, കെ.എം ശ്രീനിവാസന്‍, കുഞ്ഞബ്ദുല്ല വാളൂര്‍, വി.കെ നൗഷാദ്, മുഹമ്മദ് റാഷീദ്, എന്‍.കെ കുഞ്ഞബ്ദുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."