ചുരണ്ടിനോക്കിയാല്‍ ലക്ഷപ്രഭു; ഓണ്‍ലൈന്‍ സ്റ്റോറിന്റെ പേരില്‍ സ്‌ക്രാച്ച് കാര്‍ഡ് വന്നത് തപാലിലൂടെ, തട്ടിപ്പ് ഇങ്ങനെയും
കോഴിക്കോട്: ഭാഗ്യം വരുന്ന വഴി ഏതൊക്കെയാണ് ?. തപാലിലൂടെ രജിസ്‌ട്രേഡായി സ്‌ക്രാച്ച് കാര്‍ഡ് എത്തുന്നു. നിങ്ങള്‍ ഉരച്ചുനോക്കുന്നു. നിമിഷനേരങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ലക്ഷാധിപതിയാകുന്നു. ആരുടേയാണെങ്കിലും കണ്ണൊന്നു മഞ്ഞളിക്കും. എന്നാല്‍ മറുപടി നല്‍കിയാലോ കാശു പോകുന്ന വഴി കാണില്ല.. തട്ടിപ്പ് ഇങ്ങനെയും.
കേരളത്തില്‍ ഇത്തരത്തിലുള്ള തട്ടിപ്പ് വ്യാപകമായിരിക്കുകയാണ്. കോഴിക്കോട് മായനാട് സ്വദേശിയായ വിവേകിന് ഷോപ്പ്ക്ലൂസ് എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയുടെ പേരില്‍ ലഭിച്ച സ്‌ക്രാച്ച് കാര്‍ഡില്‍ കാത്തിരുന്നത് 14 ലക്ഷം രൂപയുടെ ഭാഗ്യമാണ്. കണ്ട മാത്രയില്‍ തന്നെ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടെങ്കിലും മുന്‍പ് ഇതേ സൈറ്റിലൂടെ ഷോപ്പിങ് നടത്തിയതിനാല്‍ ഇതിന്റെ നിജസ്ഥിതി എന്തെന്ന് അറിയണമെന്ന് തോന്നി. ഇതിനെത്തുടര്‍ന്ന് ഷോപ്പ്ക്യൂസുമായി ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ ഇത്തരത്തിലൊരു നറുക്കെടുപ്പ് നടത്തുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്.
തപാലില്‍ വന്ന കത്തില്‍ ഈ ഓണ്‍ലൈന്‍ കമ്പനിയുടെ പത്താമത്തെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഭാഗ്യനറുക്കെടുപ്പില്‍ താങ്കള്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്നും ഈ കത്തിനോടൊപ്പം നല്‍കുന്ന സ്‌ക്രാച്ച് കാര്‍ഡിലുള്ള സമ്മത്തുക താങ്കളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടുമെന്നും പറയുന്നു. ഇതിനായി അക്കൗണ്ട് ഡീറ്റെയില്‍സും പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് നല്‍കിയിട്ടുള്ള മെയില്‍ ഐ.ഡിയിലോ വാട്‌സ്ആപ്പ് നമ്പറിലോ അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. വെസ്റ്റ് ബംഗാള്‍ ആണ് കത്തിന്റെ ഉറവിടം.
്ഇത്തരമൊരു തട്ടിപ്പില്‍ ആരെങ്കിലുമൊക്കെ പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഇദ്ദേഹം നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ്.
ഇതിനു മുമ്പും പല പ്രാവശ്യം ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പേരില്‍ കത്തയച്ച് പണം തട്ടിയ സംഭവങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."