HOME
DETAILS
MAL
കര്‍ഷകസമിതി സി.പി.എമ്മിനൊപ്പം പ്രവര്‍ത്തിക്കും
backup
July 26 2016 | 22:07 PM
കണ്ണൂര്‍: സി.പി.എമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പേരാവൂരിലെ കര്‍ഷക സംരക്ഷണസമിതി ചെയര്മാന് കെ.ജെ ജോസഫ്. യു.പി.എ സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാട് പരസ്യമായി തുറന്നുകാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആത്മഹത്യാ പ്രേരണയെന്നു പറഞ്ഞ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചു. നിരന്തരം തന്നെ വേട്ടയാടുന്നതിനെ തുടര്‍ന്നാണു സി.പി.എമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും കെ.ജെ ജോസഫ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ടി.എം പൗലോസ്, ജിന്‍സ് കരിക്കോട്ടക്കരി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."