HOME
DETAILS

കുഞ്ഞിനെ വളര്‍ത്താന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് യുവതി നേരത്തെ കത്തയച്ചു: എല്ലാം നിഷേധിച്ച് ബിനോയ് കോടിയേരിയുടെ പുതിയ പരാതി

  
backup
June 18, 2019 | 11:22 AM

sexual-allegation-against-binoy-kodiyeri-lady-s-letter-and-binoy-kodiyeri-s-complain

തിരുവനന്തപുരം: ബിനോയ് കോടിയേരിയില്‍ നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ബിഹാര്‍ സ്വദേശി യുവതി അയച്ച കത്തും യുവതിക്കെതിരെ ബിനോയ് കോടിയേരി പൊലിസിന് നല്‍കിയ പരാതിയും പുറത്ത്. സ്വകാര്യ ചാനലാണ് കത്തും പരാതിയും പുറത്തുവിട്ടത്.
ബിനോയ് കോടിയേരിയുമായുള്ള ബന്ധത്തില്‍ ജനിച്ച കുട്ടിയെ വളര്‍ത്താനുള്ള ചെലവെന്ന നിലയില്‍ അഞ്ച് കോടി രൂപ വേണമെന്നാണ് യുവതിയുടെ ആവശ്യം.
എന്നാല്‍ ഇതെല്ലാം നിഷേധിച്ചാണ് ബിനോയ് പൊലിസിന് പുതിയ പരാതി നല്‍കിയിരിക്കുന്നത്.
യുവതിയുമായി ഒരു ബന്ധവുമില്ലെന്നും പരാതിയും ഹാജരാക്കിയ രേഖകളും വ്യാജമാണെന്നുമാണ് ബിനോയ് കണ്ണൂര്‍ റേഞ്ച് ഐജിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.

വിവാഹം കഴിച്ചു എന്നതിന് വ്യാജരേഖയുണ്ടാക്കി എന്നതിന് അടക്കം കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടാണ് ബിനോയി 19.4.2018ന് കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്.

മുപ്പത്തിനാല് വയസുള്ള യുവതിക്കും, മറ്റു ചിലര്‍ക്കും എതിരെയാണ് പരാതി. പണം തട്ടാനുള്ള ശ്രമം, വ്യാജരേഖ നിര്‍മാണം, വ്യാജ തെളിവുകള്‍ നിര്‍മിക്കല്‍, വ്യക്തിഹത്യ, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് എടുക്കണം എന്നാണ് ബിനോയിയുടെ പരാതിയില്‍ പറയുന്നത്. 31 ഡിസംബര്‍ 2018 ന് യുവതി അയച്ച കത്ത് പ്രകാരം ഒക്ടോബര്‍ 18,2009 ന് ഹിന്ദു വിവാഹ നിയമപ്രകാരം യുവതിയെ വിവാഹം ചെയ്തു എന്ന് ആരോപിക്കുന്നു. ഇത് ബിനോയി നിഷേധിക്കുന്നു.

ജൂലൈ 22, 2010ന് യുവതി ബിനോയിയുടെ കുട്ടിക്ക് ജന്മം നല്‍കി എന്ന കാര്യവും ബിനോയി നിഷേധിക്കുന്നു. ബിനോയ് യുവതിയെ വിവാഹം ചെയ്‌തെന്ന് തെളിയിക്കാന്‍ ബിനോയ് ഓപ്പിട്ടെന്ന് പറയുന്ന സത്യവാങ്മൂലം കത്തില്‍ ഉള്‍കൊള്ളിച്ചത് വ്യാജമാണെന്ന് ബിനോയി പൊലീസിനെ അറിയിക്കുന്നുണ്ട്.

2018 ഡിസംബറിലാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത്. കുഞ്ഞിന്റെയും തന്റെയും ചെലവിനായി അഞ്ച് കോടി രൂപ വേണെന്നുമാണ് അഭിഭാഷകന്‍ മുഖേന അയച്ച കത്തില്‍ യവതി ആവശ്യപ്പെടുന്നത്. ഒരുമിച്ച് ജീവിക്കുകയായിരുന്നു എന്നതിന്റെ രേഖകളും യുവതി കത്തിനൊപ്പം വച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടത്തിക്കോട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ ധനസഹായം

Kerala
  •  a month ago
No Image

കാലവര്‍ഷം കേരളത്തിലെത്തി; സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

വീട്ടമ്മയെ മക്കളുടെ മുന്നില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Kerala
  •  a month ago
No Image

മലയിടംതുരത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍; നടപടികള്‍ ജൂണ്‍ 16 വരെ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം, തള്ളി മുഖ്യമന്ത്രി; ധവളപത്രം നിയമസഭയില്‍ വച്ചതിനു പിന്നാലെ ബഹളം

Kerala
  •  a month ago
No Image

ഇടതുവൃക്കയ്ക്ക് പകരം ശസ്ത്രക്രിയ ചെയ്തത് വലതുവൃക്കയില്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി

Kerala
  •  a month ago
No Image

കേരളത്തില്‍ ഗുരുതര ധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടി, ധവളപത്രം നിയമസഭയില്‍

Kerala
  •  a month ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  a month ago
No Image

ജയിൽവിഭവങ്ങൾക്കും വിലകൂട്ടി; ബിരിയാണിയ്ക്കും ഫ്രൈഡ് റൈസിനും 10 രൂപ കൂടി; ചപ്പാത്തിക്കും കറികൾക്കും കൂട്ടും 

Kerala
  •  a month ago
No Image

മഴ ദുർബലം; പ്രതിസന്ധിയകലാതെ ഊർജമേഖല

Kerala
  •  a month ago