സ്വര്‍ണക്കടത്തില്‍ അഞ്ചുപേര്‍കൂടി പ്രതികള്‍: എന്‍.ഐ.എ പ്രതിപ്പട്ടികയില്‍ 35 പേരായി
കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ അഞ്ചുപേരെ കൂടി പ്രതിചേര്‍ത്ത് എന്‍.ഐ.എ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇതില്‍ നാലുപേര്‍ യു.എ.ഇയിലാണെന്നും എന്‍.ഐ.എ വ്യക്തമാക്കി. വിദേശത്തുനിന്ന് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ഇവര്‍ സഹായിച്ചതിനാണ് പ്രതിചേര്‍ത്തതെന്നും ഇവരെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും എന്‍.ഐ.എ വ്യക്തമാക്കി.
മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അസ്്ലം( 44), വേങ്ങര സ്വദേശി അബ്ദുല്‍ ലത്തീഫ് (47), കൊടക്കല്‍ സ്വദേശി നസറുദ്ദീന്‍ ഷാ (32), പൂക്കാട്ടൂര്‍ പുല്ലാര സ്വദേശി റംസാന് പാറഞ്ചേരി (36), കോഴിക്കോട് ഓമശേരി സ്വദേശി മുഹമ്മദ് മന്‍സൂര്‍ എന്ന മഞ്ചു(35) എന്നിവരെയാണ് പ്രതികളാക്കി കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഇതില്‍ മുഹമ്മദ് അസ്്ലം ഒഴികെയുള്ള പ്രതികളാണ് യു.എ.ഇയിലുള്ളത്. ഇതോടെ എന്‍.ഐ.എയുടെ പ്രതിപ്പട്ടികയില്‍ 35 പേരാണുള്ളത്. കേസില്‍ 21 പ്രതികളെ എന്‍.ഐ.എ അറസ്റ്റു ചെയ്തു.
കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു പേരെ കൂടി പ്രതിചേര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."