30 വര്‍ഷം മുമ്പ് നടന്ന കസ്റ്റഡി മരണം: സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ്
ജാംനഗര്‍: മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനും മറ്റൊരു പൊലിസുകാരനും 30 വര്‍ഷം മുമ്പ് നടന്ന കസ്റ്റഡി മരണത്തില്‍ ജീവപര്യന്തം തടവ്. ജാംനഗര്‍ കോടതിയാണ് സഞ്ജീവ് ഭട്ടിനും പൊലിസുകാരനായ പ്രവീണ്‍ സിംഗ് ജാലക്കുമെതിരെ ശിക്ഷ വിധിച്ചത്.
സംഭവം നടക്കുമ്പോള്‍ ജാംനഗര്‍ എ.എസ് പിയായിരുന്നു സഞ്ജീവ് ഭട്ട്. നഗരത്തില്‍ വര്‍ഗീയ ലഹള നടക്കുന്ന സമയം 150 ഓളം പേരെ ഭട്ട് കസ്റ്റഡിയിലെടുത്തെന്നും അതില്‍ ഒരാള്‍ കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ച ശേഷം ആശുപത്രിയില്‍വച്ച് മരിച്ചെന്നുമാണ് കേസ്. പ്രഭുദാസ് വൈഷ്‌നനി എന്നയാളാണ് മരിച്ചത്. സഞ്ജീവ് ഭട്ട് മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ പരാതി നല്‍കി.
തുടര്‍ന്ന് സഞ്ജീവ് ഭട്ടിനും മറ്റ് ആറു പൊലിസുകാര്‍ക്കുമെതിരെ കേസ് എടുത്തു. കേസില്‍ പുതിയ11 സാക്ഷികളെ വിസ്തരിക്കാന്‍ അനുവാദം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ ഹരജി കഴിഞ്ഞ ആഴ്ച സുപ്രിം കോടതി തള്ളിയിരുന്നു. പുതിയ സാക്ഷികളെ വിസ്തരിച്ചാല്‍ നീതി നിഷേധിക്കപ്പെടുമെന്ന ഭട്ടിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഹരജിയെ ഗുജറാത്ത് പൊലിസ് എതിര്‍ത്തു. കേസ് വൈകിപ്പിക്കാന്‍ ഭട്ട് മനപൂര്‍വം ശ്രമിക്കുകയാണെന്ന് ഗുജറാത്ത് പൊലിസ് കോടതിയെ അറിയിച്ചിരുന്നു.
2011ലണ് അനുവാദമില്ലാതെ അവധിയെടുത്തെന്നും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്നും ആരോപിച്ച് സഞ്ജീവ് ഭട്ടിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് 2015ല്‍ അദ്ദേഹത്തെ സര്‍വീസില്‍നിന്ന് ഡിസ്മിസ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."