ജലജന്യരോഗങ്ങള്‍: മുന്‍കരുതല്‍ വേണം
കോഴിക്കോട്: ശുദ്ധജലത്തിന്റെ അഭാവത്താലും അശുദ്ധമായ ഐ.സ്, ശീതള പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം കാരണവും ജില്ലയിലില്‍ വിവിധ ഭാഗങ്ങളിലായി ജലജന്യരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ രണ്ടു മാസമായി 5917 വയറിളക്ക രോഗങ്ങളും 31 അതിസാരം, 23 മഞ്ഞപ്പിത്തം, മൂന്നു ടൈഫോയ്ഡ് കേസുകളും അതില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നും ശേഖരിക്കുന്ന വെള്ളം അതേപോലെ ഉപയോഗിക്കരുത്
യാത്രാവേളകളില്‍ കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക
വേവിക്കാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക
വെള്ളം പരിശോധിച്ച് അതില്‍ കോളിഫോം ബാക്ടീരിയ ഇല്ലെന്ന് ഉറപ്പുവരുത്തുക
എലി, കൊതുക്, ഈച്ച നശീകരണത്തിന് പ്രത്യേക പരിഗണന നല്‍കുക
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."