പ്രവാസികളുടെ ക്വാറന്റൈന്‍ കേന്ദ്ര നിര്‍ദേശം അംഗീകരിക്കാത്ത സംസ്ഥാന നടപടിക്കെതിരേ വ്യാപക പ്രതിഷേധം
റിയാദ്: വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുഖം തിരിഞ്ഞു നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരേ പ്രവാസ ലോകത്ത് പ്രതിഷേധം.
വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് ഏറെ ആശ്വാസമാകുന്ന നടപടിക്കെതിരേ നീങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍, പ്രവാസികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയാണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം പുറത്തുവന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ്വാസം കൊണ്ടിരുന്ന പ്രവാസികള്‍ പിന്നീടാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇളവ് നല്‍കിയില്ലെന്നത് തിരിച്ചറിഞ്ഞത്. അതത് സംസ്ഥാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ തീരുമാനം തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ മറവിലാണ് പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകുന്ന നപടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിയെന്നാണ് ആരോപണം.
ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. വിദേശത്ത് നിന്ന് വരുന്നവര്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണം. നെഗറ്റീവാണെങ്കില്‍ നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്താതെ രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് അതിന് സൗകര്യമുള്ള എയര്‍പോര്‍ട്ടുകളില്‍ പരിശോധന നടത്താം.
അത്തരത്തില്‍ നെഗറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റൈന്‍ ഒഴിവാക്കും എന്നാണു പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇക്കാര്യങ്ങള്‍ അംഗീകരിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പഴയ നിലപാട് തന്നെ തുടരുന്നത്. നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറന്റൈനും വിധേയമാകണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ കൊവിഡ് പ്രോട്ടോകോള്‍ പറയുന്നു.
പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമാകുന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം പ്രവാസി സമൂഹത്തെ ദ്രോഹിക്കുന്നതാണെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."