HOME
DETAILS

ആരോഗ്യ സര്‍വേ: രോഗികളുടെ ആധാര്‍  വിവരങ്ങളും കനേഡിയന്‍ കമ്പനിക്ക്

  
backup
November 12 2020 | 03:11 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86
 
 
തിരുവനന്തപുരം: ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള കണക്കെടുക്കാനെന്ന പേരില്‍ സര്‍ക്കാര്‍ നടത്തിയ കിരണ്‍ സര്‍വേയില്‍ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചവരുടെ വ്യക്തി വിവരങ്ങള്‍ കനേഡിയന്‍ ഗവേഷണ ഏജന്‍സി ആയ പി.എച്ച്.ആര്‍.ഐയുടെ കൈകളിലെത്തി. 
സര്‍വേയില്‍ പങ്കെടുത്തവരുടെ എല്ലാ ആരോഗ്യ, ചികില്‍സാ വിവരങ്ങളും ആധാര്‍ നമ്പറടക്കം വിശദാംശങ്ങളും ശേഖരിച്ചാണ് സര്‍വേ വിവരങ്ങള്‍ അപേ്‌ലോഡ് ചെയ്തത്. ഇതോടെ സര്‍വേയില്‍ പങ്കെടുത്തവരുടെ തുടര്‍ ആരോഗ്യ വിവരങ്ങളുള്‍പ്പെടെ വിദേശ ഏജന്‍സിക്ക് ലഭിച്ചു.  പകര്‍ച്ചേതര രോഗങ്ങളും അതുവഴിയുള്ള മരണങ്ങളും കൂടുന്നതിനാല്‍ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ തയാറാക്കുന്നതിനുവേണ്ടിയള്ള കണക്കെടുപ്പെന്ന നിലയിലാണ് സര്‍ക്കാര്‍ ആരോഗ്യ സര്‍വേ തുടങ്ങിയത്. തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ 50 വീടുകള്‍ എന്ന കണക്കിലായിരുന്നു സര്‍വേ. 
സര്‍വേക്കായി കൂടുതലും തിരഞ്ഞെടുത്തത് ഗ്രാമീണ മേഖലകളെ ആയിരുന്നു. ആശ പ്രവര്‍ത്തകരും ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരുമാണ് സര്‍വേ നടത്തിയത്. സര്‍വേ നടത്തുന്ന വീടുകളിലെ എല്ലാ ആളുകളുടേയും സകല ആരോഗ്യ വിവരങ്ങളും കഴിക്കുന്ന മരുന്ന്, ചികില്‍സ തേടുന്ന വിധം അങ്ങനെ സര്‍വവിധ വിശദാംശങ്ങളും ശേഖരിച്ചു. ഇതിനൊപ്പം ആധാര്‍ വിശദാംശങ്ങളും ശേഖരിച്ചു. സര്‍വേ തുടങ്ങുന്നതിനു മുമ്പ് സമ്മതപത്രം ഒപ്പിട്ടുവാങ്ങണം. ഇതില്‍ പക്ഷെ സര്‍വേയിലെ മുഖ്യ പങ്കാളി ആയ കനേഡിയന്‍ ഗവേഷണ ഏജന്‍സിയെ കുറിച്ച് പരാമര്‍ശിച്ചിട്ടു പോലുമില്ല. 
ശേഖരിക്കുന്ന വിവരങ്ങള്‍ ആളുകളെ തിരിച്ചറിയാത്ത വിധം ആണ് അപ്‌ലോഡ് ചെയ്യുക എന്നാണ് പറഞ്ഞിരുന്നതെങ്കിലും ആധാര്‍ നമ്പര്‍ അടക്കം വാങ്ങി വിവരങ്ങള്‍ ശേഖരിച്ചതോടെ സര്‍വേയില്‍ പങ്കെടുത്തവരുടെ എല്ലാ വിവരങ്ങളും വിദേശ ഏജന്‍സിക്ക് ലഭ്യമായി. പതിനാലു ജില്ലകളില്‍നിന്ന് പത്ത് ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങള്‍ ആണ് കിരണ്‍ സര്‍വേ വഴി ശേഖരിച്ചത്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുകളില്‍ തക്ബീര്‍ ധ്വനികള്‍.. കൈകൊട്ടിപ്പാടി കുഞ്ഞുങ്ങള്‍; പുതു പുലരിയുടെ ആഹ്ലാദമുനമ്പില്‍ ഗസ്സ

International
  •  8 minutes ago
No Image

കുവൈത്ത്; 2025ലെ ആദ്യ ഘട്ട വധശിക്ഷയില്‍ എട്ട് പേരെ വധിക്കും

Kuwait
  •  an hour ago
No Image

'ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി' മാതാവിനെ കൊലപ്പെടുത്തിയ ശേഷം മകന്റെ പ്രതികരണം 

International
  •  an hour ago
No Image

2030ല്‍ രണ്ടു റമദാന്‍; എങ്ങനെയാണന്നല്ലേ?

International
  •  2 hours ago
No Image

മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് കൈമാറി; ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

International
  •  2 hours ago
No Image

തടസ്സവാദവുമായി വീണ്ടും നെതന്യാഹു; മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം കൈമാറാതെ വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്ന്, ആക്രമണവും തുടരുന്നു

International
  •  3 hours ago
No Image

ഗോമൂത്രത്തിന് ഔഷധഗുണമേറെ, ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കുമെന്ന് ഐ.ഐ.ടി ഡയറക്ടർ   

National
  •  3 hours ago
No Image

ഏഴു പള്ളികളെ അല്‍ നഖ്‌വ എന്നു പുനര്‍നാമകരണം ചെയ്ത് യുഎഇ, എന്തുകൊണ്ടാണെന്നല്ലേ?

uae
  •  4 hours ago
No Image

ലാ മെറിലെ സ്മാര്‍ട്ട് പൊലിസ് സ്റ്റേഷന്‍ അടച്ചുപൂട്ടി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി പോൾ അന്തരിച്ചു 

Kerala
  •  4 hours ago