HOME
DETAILS
MAL
മോദിഭരണം വെറും വാചക കസര്‍ത്ത്: കെ. സുധാകരന്
backup
May 18 2017 | 21:05 PM
കണ്ണൂര്‍: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി രാജ്യത്തിന്റെ വികസന കാര്യത്തില്‍ നടമത്തുന്നത് വെറും വാചക കസര്‍ത്ത് മാത്രമാണെന്നു കെ. സുധാകരന്. ജില്ലയിലെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഭരണത്തിലാണ് രാജ്യത്ത് സമീപകാലത്ത് എറ്റവും വലിയ വികസന കുതിപ്പ് നടന്നത്. വിഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ച് വികസന പറച്ചില് നടത്തുന്ന ബി.ജെ.പിയുടെ തട്ടിപ്പ് ജനം തിരിച്ചറിയുമെന്നും സുധാകരന് പറഞ്ഞു. യോഗത്തില്‍ ഡി.സി.സി അധ്യക്ഷന്‍ സതീശന് പാച്ചേനി അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്, എം.പി മുരളി, വി.വി പുരുഷോത്തമന്, സി. രഘുനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."