HOME
DETAILS

ഹജ്ജ്: പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പിങ് നിര്‍ത്തി; ഇത്തവണ നടപ്പിലാക്കുന്നത് പേപ്പര്‍ വിസ സ്റ്റാമ്പിങ്

  
backup
July 27 2016 | 19:07 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d





കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സഊദി ഹജ്ജ് എമ്പസി നല്‍കുന്നത് പേപ്പര്‍ ഹജ്ജ് വിസ. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ വിസ പതിക്കുന്നത് പൂര്‍ണമായും ഒഴിവാക്കിയാണ് പ്രത്യേക ഹജ്ജ് വിസ പേപ്പറില്‍ പതിച്ചു നല്‍കുന്നത്. ഇതനുസരിച്ച് പാസ്‌പോര്‍ട്ടിനൊപ്പം വിസയുടെ കടലാസും നല്‍കും. ഇതുസംബന്ധിച്ച് സഊദി ഹജ്ജ് എംബസി വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. വിസയ്ക്കും പാസ്‌പോര്‍ട്ടിനും പുറമെ തീര്‍ഥാടകരെ തിരിച്ചറിയാനുളള കൈയിലണിയുന്ന ബ്രേസ്‌ലൈറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും നല്‍കും.
പേപ്പര്‍ വിസ സ്റ്റാമ്പിങ് പ്രവൃത്തി ആരംഭിച്ചു. വെബ്‌സൈറ്റില്‍ നിന്ന് തീര്‍ഥാടകനെക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായും ലഭിക്കും. വിസയുടെ നമ്പറും പാസ്‌പോര്‍ട്ട് നമ്പറും ഉപയോഗിച്ച് സൈറ്റില്‍ നിന്ന് വിവരങ്ങള്‍ തേടാം. വിമാന കമ്പനികള്‍ക്കും എമിഗ്രേഷന്‍, കസ്റ്റംസ് വിഭാഗങ്ങള്‍ക്കും പുതിയ രീതിയുടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ ഹജ്ജ് വിസ സംബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കും കേന്ദ്രത്തിന്റെ നിര്‍ദേശമെത്തി. തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ സഊദി കോണ്‍സുലേറ്റിന് വിസ സ്റ്റാമ്പിങിനായി നല്‍കിയിരുന്നു. പ്രവാസി തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ട് സ്വീകരണം അവസാനിച്ചതോടെയാണ് ഹജ്ജ് വിസ സ്റ്റാമ്പിങ് നടപടികള്‍ക്ക് തുടക്കമായത്.
പേപ്പര്‍ ഹജ്ജ് വിസയില്‍ തീര്‍ഥാടകനെക്കുറിച്ചുളള മുഴുവന്‍ വിവരങ്ങളും അടങ്ങിയിട്ടുണ്ട്. യാത്രയ്ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമായതിനാല്‍ ഒരിക്കല്‍ ഹജ്ജിന് പോയവരെ തിരിച്ചറിയാനുമാകും.
പാസ്‌പോര്‍ട്ടുകളോടൊപ്പം തന്നെ ഹജ്ജ് വിസയും തിരിച്ചറിയല്‍ രേഖകളും കൊറിയര്‍ മുഖേന സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് അയക്കും. ഒരിക്കല്‍ ഹജ്ജ് വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോര്‍ട്ടിലും കൈകൊണ്ട് എഴുതിയ മെഷീന്‍ റീഡബിള്‍ അല്ലാത്ത പാസ്‌പോര്‍ട്ടും ഹജ്ജിന്  അനുവദിക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  14 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  14 days ago
No Image

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

Kerala
  •  14 days ago
No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago