HOME
DETAILS

ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂൾ  സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു 

  
backup
June 22 2019 | 15:06 PM

5465464564563123123
മനാമ: ഇന്ത്യൻ സ്‌കൂളിൽ ഭാരത്  സ്കൗട്ട്സ്   ആൻഡ് ഗൈഡ്‌സ് പട്രോളിംഗ് ലീഡർമാരുടെ നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു . പട്രോളിംഗ് ലീഡർമാർ , ട്രൂപ്പ് ലീഡർമാർ,ഗ്രൂപ്പ് ലീഡർമാർ, അവരുടെ സഹായികൾ എന്നിവർ ഉൾപ്പെടുന്ന പരിശീലന ക്യാമ്പിൽ 117 വിദ്യാർത്ഥികളും 13 അധ്യാപകരും പങ്കെടുത്തു.  റിഫ ക്യാമ്പസിൽ   നടന്ന രണ്ടാമത്  പട്രോളിംഗ് ലീഡർമാരുടെ   ഏകദിന  പരിശീലന ക്യാമ്പ് ക്യാമ്പ്   സ്കൗട്ട്സ്    ആൻഡ്  ഗൈഡ്‌സ്   കമ്മീഷണർ കൂടിയായ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ   പ്രിൻസ് എസ് നടരാജൻ  ഉദ്ഘാടനം ചെയ്തു.
 
 
തദവസരത്തിൽ ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് നമ്പ്യാർ, സജി ജോർജ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ,സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ  ആനന്ദ് നായർ,മിഡിൽ സെക്ഷൻ  വൈസ് പ്രിൻസിപ്പൽ വിനോദ് എസ്,  ഭാരത്  സ്കൗട്ട്സ്   ആൻഡ് ഗൈഡ്‌സ്   സെക്രട്ടറി മുകുന്ദ വാരിയർ എന്നിവരും സന്നിഹിതരായിരുന്നു.  ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന എല്ലാ  പരിപാടികളിലും അച്ചടക്കം ഉറപ്പാക്കുന്ന സേവനം ചെയ്യുന്ന  സ്കൗട്ട്സ്   ആൻഡ് ഗൈഡ്‌സ്  വിദ്യാർത്ഥികളുടെ നേതൃപാടവത്തെ  സ്‌കൂൾ ചെയർമാൻ   പ്രിൻസ് എസ് നടരാജൻ  അഭിനന്ദിച്ചു. സ്‌കൂൾ ജീവിതത്തിൽ ഇത്തരം  ക്യാമ്പുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ    പ്രിൻസിപ്പൽ വി ആർ പളനിസ്വാമി ഈ ക്യാമ്പുകളിലൂടെ വിദ്യാർത്ഥികൾ   നേതൃപാടവം വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി.
 
വിദ്യാർത്ഥികൾക്ക്  അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനു സാധ്യമായ എല്ലാ സഹായവും  അവസരങ്ങളും ഇന്ത്യൻ സ്കൂൾ പ്രദാനം ചെയ്യുമെന്ന്  സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം  രാജേഷ് നമ്പ്യാർ     നേതൃത്വഗുണങ്ങൾ വളർത്തിയെടുക്കാൻ വിദ്യാർത്ഥികൾക്ക്  ഉപദേശം നൽകി.  ഗ്രൂപ്പ് ലീഡർ (സ്കൗട്സ് ) ഡാൻ കോശി  വറുഗീസ് സ്വാഗതം പറഞ്ഞു. ഗ്രൂപ്പ് ലീഡർ (ഗൈഡ്സ്) എൻ സുഹാനി നന്ദി പറഞ്ഞു.     ക്യാമ്പിന്റെ  ഭാഗമായി വിവിധ  ഗെയിമുകൾ, നിധി വേട്ട, ക്യാമ്പ് ക്രാഫ്റ്റ്, ക്യാമ്പ് ഗാനങ്ങൾ, ക്യാമ്പ് ഫയർ തുടങ്ങി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago