HOME
DETAILS

ഇറാനെതിരേ ലോകരാജ്യങ്ങള്‍ ഉറച്ച നിലപാടെടുക്കണമെന്ന് സഊദി രാജാവ്

  
backup
November 13 2020 | 01:11 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

 


റിയാദ്: ആണവ-ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ വികസിപ്പിക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്കെതിരേ ഉറച്ച നിലപാട് സ്വീകരിക്കാന്‍ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്. രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ഉപദേശകസമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇറാന്റെ മറ്റു രാജ്യങ്ങളിലെ ഇടപെടല്‍, ഭീകരതയെ വളര്‍ത്തല്‍, വിഭാഗീയതയെ ചൂഷണം ചെയ്യല്‍ തുടങ്ങിയവയിലെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയ സഊദി രാജാവ് വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ നേടുന്നതില്‍നിന്നും ബാലിസ്റ്റിക് മിസൈല്‍ പദ്ധതി വികസിപ്പിക്കുന്നതില്‍നിന്നും ഇറാനെ തടയാന്‍ അന്താരാഷ്ട്ര സമൂഹം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
സെപ്റ്റംബറില്‍ യു.എന്‍ പൊതുസഭയെ വിഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്തതിനു ശേഷം 84കാരനായ സല്‍മാന്‍ രാജാവ് ഇറാനെതിരായ പരസ്യ പരാമര്‍ശം നടത്തുന്നത് ഇതാദ്യമായാണ്. ഇറാന്റെ വിപുലീകരണവാദത്തെയും അദ്ദേഹം അപലപിച്ചു. യമനില്‍ സഊദി സഖ്യത്തിന്റെ എതിര്‍ ഭാഗത്തുള്ള ഹൂത്തി വിമതരെ ആയുധം നല്‍കി സഹായിക്കുന്നത് ഇറാനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  a month ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  a month ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  a month ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  a month ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago