പനമരത്തിന്റെ കണ്ണീരായി വൈഷ്ണവ്; തേങ്ങലടക്കാനാവാതെ നാട്
പനമരം: സഹപാഠിക്ക് വീടൊരുക്കാന്‍ പോയി മരണത്തിന് കീഴടങ്ങിയ വിദ്യാര്‍ത്ഥി പനമരത്തിന് കണ്ണീരായി. പ്രളയത്തില്‍ തകര്‍ന്ന സഹപാഠിയുടെ വീട് പുനര്‍നിര്‍മ്മിക്കാന്‍ പോയ എന്‍.എസ്.സംഘാഗവും പനമരം ഗവര്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥിയും പാലുകുന്ന് എടത്തുംകുന്ന്് ഏഴാകുന്നത്ത് ശശിയുടെ മകനുമായ വൈഷ്ണവിന്റെ അപകടമരണമാണ് നാടിനും സ്‌കൂളിനും തേങ്ങലായത്.
മണിക്കൂറുകള്‍ മുമ്പ് വരെ തങ്ങളോടൊത്ത് കളിചിരികളില്‍ പങ്കെടുത്ത പ്രിയപ്പെട്ട കൂട്ടുകാരന്റെ ചേതനയറ്റ ശരീരം കണ്ടതോടെ വാവിട്ട് കരയുകയായിരുന്നു സഹപാഠികളും കൂടെയുണ്ടായിരുന്ന എന്‍.എസ്.എസ് വളണ്ടിയര്‍മാരും.
ഇന്നലെ ഉച്ചയോടെയായിരുന്നു ഏവരെയും സങ്കടത്തിലാഴ്ത്തിയ അപകടം. പനമരം ഗവ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് പ്രാളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് തല ചായ്ക്കാന്‍ ഇടമൊരുക്കാന്‍ പദ്ധതിയിട്ടത് കഴിഞ്ഞയാഴ്ചയാണ്.
ഇന്നലെ വൈഷ്ണവിന്റെയും കൂട്ടുകാരുടെയും ഊഴമായിരുന്നു, ഉച്ച വരെ സേവനപ്രവര്‍ത്തനങ്ങളില്‍ നിരതരായ വൈഷ്ണവ് കൂട്ടുകാര്‍ക്കൊപ്പം വീട്ടിലേക്ക് തിരിച്ചു. വഴിയരികില്‍ പുഴയിലിറങ്ങി കൈ കഴുകാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത് എന്നാണ് കൂട്ടുകാര്‍ പറയുന്നത്. പെട്ടെന്ന് തന്നെ അധ്യാപകരെയും, നാട്ടുകാരെയും വിവരമറിയിച്ചു. ഉടന്‍ തന്നെ പൊലീസുമെത്തി. അരമണിക്കൂറോളം തിരച്ചില്‍ നടത്തി അധികം അകലെയല്ലാതെ വൈഷ്ണവിനെ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും തിളങ്ങി നില്‍ക്കുന്ന സമര്‍ഥനായിരുന്നു വൈഷ്ണവ് എന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.
തൊട്ടു മുമ്പത്തെ പ്രവൃത്തി ദിവസത്തില്‍ സ്‌കൂളില്‍ നടന്ന ഡിബേറ്റ് മത്സരത്തില്‍ വൈഷ്ണവ് മികച്ച പ്രകടനം നടത്തിരുന്നു. സൗമ്യപ്രകൃതക്കാരനായിരുന്ന വൈഷ്ണവ്, കൂട്ടുകാര്‍ക്കൊപ്പം അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.
കൂട്ടുകാരന് ഭവനമൊരുക്കാന്‍ പോകുമ്പോള്‍ ഇനി തിരിച്ചു വരില്ലെന്നറിയാതെ സേവനത്തിന് കാല്‍വെച്ച വൈഷ്ണവും പ്രളയദുരന്തത്തിന്റെ രക്തസാക്ഷിയായി. നിപ്പ പനിപിടിപെട്ടവര്‍ക്ക് സേവനം ചെയ്യുന്നതിനിടെ സിസ്റ്റര്‍ ലിനിയെ പോലെ സേവന രംഗത്ത് അകാലത്തില്‍ വാടിപ്പോയ ആ നന്മമരത്തിന്റെ ഓര്‍മ്മയില്‍ ഒരു നാട് മുഴുവന്‍ തേങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."