കിഴക്കൻ പ്രവിശ്യാ കെഎംസിസി സി മോയിൻകുട്ടി അനുസ്മരണം സംഘടിപ്പിച്ചു
ദമാം: അന്തരിച്ച മുൻ എംഎൽഎയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന സി മോയിൻ കുട്ടിയുടെ വേർപാടിൽ കിഴക്കൻ പ്രവിശ്യാ കെഎംസിസി അനുശോചന സംഗമവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. കർഷകർക്കും സാധാരണക്കാർക്കുമൊപ്പം സഞ്ചരിച്ച ലളിത ജീവിതം കൊണ്ട് മാതൃകയായ
മഹത് വ്യക്തിത്വമായിരുന്ന മോയിൻകുട്ടി സാഹിബ് താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്, കൊടുവള്ളി, തിരുവമ്പാടി നിയമസഭാ സാമാജികൻ എന്നീ നിലകളിൽ ജനോപകാരപ്രദമായ ഒട്ടനവധി സേവന പ്രവർത്തനങ്ങൾ കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ കൊണ്ടുവന്നുവെന്ന് അനുശോചന പ്രഭാഷണം നടത്തിയ പ്രവിശ്യാ കെഎംസിസി സെക്രട്ടറിയേറ്റംഗം നാസർ അണ്ടോണ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
ഭിന്നശേഷിക്കാർക്കായി പന്നിക്കോട് ലൗഷോർ ൻ്റെയും താമരശ്ശേരി സി എച്ച് സെൻറ ൻ്റെയും പ്രവർത്തനങ്ങളിലൂടെ ജീവകാരുണ്യ രംഗത്തും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു മോയിൻകുട്ടി സാഹിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവിശ്യാ കെഎംസിസി പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ
അധ്യക്ഷത വഹിച്ച ചടങ്ങിൽ റഫീഖ് കൂട്ടിലങ്ങാടി, സുലൈമാൻ കൂലേരി, അഷറഫ് ആളത്ത്, മാമു നിസാർ, ഖാദർ മാസ്റ്റർ വാണിയമ്പലം, ഹമീദ് വടകര, സിദ്ദീഖ് പാണ്ടികശാല, മുശ്താഖ് പേങ്ങാട്, അഷ്റഫ് ഗസാൽ, റഹ്മാൻ കാരയാട്, സിറാജ് ആലുവ, ബഷീർ ബാഖവി, മഹ്മൂദ് പൂക്കാട്, സാലിഹ് അണ്ടോണ സംസാരിച്ചു. ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും ട്രഷറർ സിപി ശരീഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."