മഴക്കാലരോഗ ബോധവല്‍ക്കരണം മാജിക്കിലൂടെ
പുല്‍പ്പള്ളി: പ്രളയദുരന്തത്തിനു ശേഷം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള എലിപ്പനി അടക്കമുള്ള മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചു.
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി സുല്‍ത്താന്‍ ബത്തേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാജിക് പ്രോഗ്രാം സംഘടിപ്പിച്ചത്.
മലിനജലത്തിലൂടെയും വേണ്ടത്ര മുന്‍ കരുതലെടുക്കാതെയുള്ള ക്ലീനിങ് അടക്കമുള്ള ജോലികള്‍ ചെയ്യുന്നതിലൂടെയുമാണ് എലിപ്പനി അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതെന്ന് പരിപാടിയിലൂടെ വിദ്യാര്‍ഥി സമൂഹത്തെ ബോധ്യപ്പെടുത്തി. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ചെയര്മാന് മാത്യു മത്തായി ആതിര അധ്യക്ഷനായി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പോള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ കുസുമം ചാക്കോ എം.പി, സ്കൂള്‍ ലീഡര്‍ ആന്‍ മരിയ ടോം എന്നിവര്‍ സംസാരിച്ചു. ഷാജി മുത്തുമാംകുഴിയില്, സ്റ്റാഫ് സെക്രട്ടറി ജെയിംസ് മാസ്റ്റര്‍, മറിയം വത്സ ടീച്ചര്‍, ജുഫൈല്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."