മനുഷ്യനെ സോഷ്യലിസ്റ്റ് ചിന്തയിലേക്ക് നയിച്ചത് ഗുരുദേവന്‍: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: ശ്രീനാരായണ ഗുരുവിന്റെ 90-ാം സമാധി ദിനാചരണം എസ്.എന്‍.ഡി.പിയോഗം, യുനിയനുകള്‍,ശാഖകള്‍,വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ ആചരിച്ചു.
ശ്രീനാരായണ സാംസ്‌ക്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം ശാരദാമഠത്തില്‍ നടന്ന ഗുരുദേവ മഹാസമാധിദിനാചരണവും ഉപവാസയജ്ഞവും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
മനുഷ്യനെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് ചിന്തയിലേക്ക് നയിച്ചത് ശ്രീനാരായണ ഗുരുദേവനാണെന്ന് മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. മനുഷ്യ സമൂഹത്തിന്റെ പൊതുതാല്‍പര്യത്തിന് വേണ്ടിയുള്ള ആര്‍ജ്ജവം പകര്‍ന്ന് നല്‍കിയത് ഗുരുവിന്റെ ദര്‍ശനങ്ങളാണെന്നും മന്ത്രി പറഞ്ഞു.പ്രഫ. കെ. ജയപാലന്‍ അധ്യക്ഷനായി. മുന്‍മന്ത്രി സി.വി പത്മരാജന്‍ പ്രാര്‍ഥന ഉദ്ഘാടനം ചെയ്തു.
ഡോ.പി ചന്ദ്രമോഹന്‍, പ്രഫ. കെ. ശശികുമാര്‍, മോഹന്‍ ശങ്കര്‍, എന്‍. രാജേന്ദ്രന്‍, എം.എല്‍ അനിധരന്‍, മണ്‍റോത്തുരുത്ത് രഘുനാഥന്‍, ഡോ.ബി കരുണാകരന്‍, ഡോ.ബി.എന്‍ സോമരാജന്‍, വി. മോഹനന്‍, എല്‍. ശിവപ്രസാദ്, സി.കെ ശശീന്ദ്രന്‍, കുന്നേല്‍ രാജേന്ദ്രന്‍ സംസാരിച്ചു.
അടിച്ചമര്‍ത്തപ്പെട്ടവന്റെ രാഷ്ട്രീയം നിര്‍ണയിക്കുന്നതില്‍ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അഭിപ്രായപ്പെട്ടു. ഗുരുധര്‍മ പ്രചരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ഗുരു മഹാസമാധിദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്‌യുകയായിരുന്നു അദ്ദേഹം.
ദൈവീക ദര്‍ശനത്തിന്റെ പിന്‍ബലമാണ് സാമൂഹിക വ്യവസ്ഥയെ പൊളിച്ചടുക്കാന്‍ അദ്ദേഹം ഉപയോഗിച്ചത്. അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ ശബ്ദമായിരുന്നു ഗുരുവിന്റെ ആത്മീയതയില്‍ പ്രതിഫലിച്ചിരുന്നത്. സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തില്‍ എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിച്ചത് ഗുരു തെളിയിച്ച മാനവികതയുടെ ദീപം അണഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ്.
അത് കേരളത്തിന്റെ സാംസ്‌കാരിക അടിസ്ഥാനത്തില്‍ ജ്വലിച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ശ്രീനാരായണ ഗുരു ആത്മീയതയിലെ രാഷ്ടീയം' എന്ന വിഷയത്തില്‍ അമ്പതോളം തെരുവുകളില്‍ നടത്തുന്ന യോഗങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം സി. ദിവാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ഭാരതം ശങ്കരാചാര്യര്‍ക്ക് കൊടുത്ത അംഗീകാരം ശ്രീനാരായണ ഗുരുവിന് നല്‍കിയില്ലെന്ന് സി. ദിവാകരന്‍ പറഞ്ഞു. അടച്ചമുറിയിലെ ദിവ്യശക്തിയല്ല ഗുരു. അദ്ദേഹം എല്ലാറ്റില്‍ നിന്നും വ്യത്യസ്ഥനാണ്. ഗുരുദേവന് സമാനമായ മറ്റൊരു ഗുരുവില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി ശാശ്വതീകാനന്ദ പുരസ്‌കാരം നേടിയ പ്രവാസിയും കര്‍ഷകനുമായ പരവൂര്‍ മോഹന്‍ലാലിനെ അദ്ദേഹം ആദരിച്ചു. ഗുരുധര്‍മ്മ പ്രചരണ സംഘം ചെയര്‍മാന്‍ എഴുകോണ്‍ രാജ്‌മോഹന്‍, കണ്‍വീനര്‍ മധു മാറനാട്, ബി. സ്വാമിനാഥന്‍, ഓടനാവട്ടം ഹരീന്ദ്രന്‍, എസ്. ശാന്തിനി, ഉമാദേവി സംസാരിച്ചു.ശ്രീനാരായണ വനിതാ കോളജില്‍ നടന്ന മഹാസമാധി ദിനാചരണം എസ്.എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ.ജി. ജയദേവന്‍ ഉദ്ഘാടനം ചെയ്തു. മാനവരാശിക്ക് മുഴുവന്‍ അറിവിന്റെ ദീപം തെളിയിച്ച ഗുരുവിന്റെ ദര്‍ശനങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. കെ. അനിരുദ്ധന്‍ അധ്യക്ഷനായി.
കൊല്ലം എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. മാലിനി സുവര്‍ണകുമാര്‍ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് നടന്ന സംഗീതാരാധനയ്ക്ക് ബി. വനജമ്മ നേതൃത്വം നല്‍കി.
യൂനിയന്‍ സെക്രട്ടറി എന്‍. രാജേന്ദ്രന്‍, യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍, ഷേണാജി, ആനേപ്പില്‍ എ.ഡി. രമേഷ്, മുണ്ടയ്ക്കല്‍ രാജീവന്‍, പട്ടത്താനം സുനില്‍, സാബു, പുണര്‍തം പ്രദീപ്, ഷാജി ദിവാകരന്‍, ഡോ. നിഷ ജെ. തറയില്‍, ഡോ.ചിത്ര പി.ജി, ഡോ. രേഖ, ഡോ. സിന്ധു പ്രതാപ്, ഡോ. ആശാ ഭാനു, ഡോ. മഞ്ജു, ഡോ. സെല്‍സ, ഡോ. റാണി, ഡോ. ഉഷ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."