മോദിയും കൂട്ടരും ചേര്‍ന്ന് കൊല്ലാനും ഉത്തരവിട്ടേക്കാം: കെജ്രിവാള്
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. വരും ദിവസങ്ങളില്‍ ബി.ജെ.പിയും മോദി സര്‍ക്കാരും ചേര്‍ന്ന് തന്നെയും കൂടെയുള്ള എം.എല്‍.എമാരെയും കൊലപ്പെടുത്താന്‍ ഉത്തരവിട്ടേക്കാമെന്ന് അദ്ദേഹം ആക്ഷേപിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ യൂ ട്യൂബ് ചാനലില്‍ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് കെജ്രിവാള് ഇക്കാര്യങ്ങള്‍ പറഞ്ഞത്. പത്തു മിനുട്ടു നീണ്ടു നില്ക്കുന്ന സംഭാഷണത്തില്‍ കേന്ദ്രവും ഡല്‍ഹി ഭരണകൂടവും തമ്മിലുള്ള ഭിന്നതകളെക്കുറിച്ചാണ് പ്രധാന പ്രതിപാദ്യം. ഭയമുള്ളവര്‍ കുറച്ചുനാളത്തേക്ക് പാര്‍ട്ടിയില്‍നിന്നു മാറിനില്‍ക്കൂ. അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടണമെന്നും കെജ്രിവാള് പറയുന്നുണ്ട്. ആം ആദ്മി എം.എല്‍.എമാര്‍ നിരന്തരം വിവാദങ്ങളില്‍ പെടുന്നതും അവര്‍ക്കെതിരേ കേസുകളുണ്ടാകുന്നിതിന്റെയും പശ്ചാത്തലത്തിലാണ് കെജ്രിവാള് സാധാരണക്കാര്‍ക്കുള്ള സന്ദേശം എന്ന പേരില്‍ വീഡിയോ പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."