HOME
DETAILS
MAL
ഡോക്ടര്‍മാര്‍ ജോലിക്കെത്തുന്നത് തോന്നിയപോലെ; മുക്കം സി.എച്ച്.സി പ്രവര്‍ത്തനം താളംതെറ്റുന്നു ഡോക്ടറെ കാത്തിരുന്ന രോഗി കുഴഞ്ഞുവീണു
backup
July 27 2016 | 23:07 PM
മുക്കം: മലയോര മേഖലയിലെ നിരവധി പേരുടെ ആശ്രയമായ മുക്കം സി.എച്ച്.സിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയില്‍ നിന്നു മാറി സി.എച്ച്.സി നഗരസഭയുടെ കീഴിലായതോടെ ഡോക്ടര്‍മാര്‍ തോന്നുംപോലെയാണ് ആശുപത്രിയില്‍ എത്തുന്നത്.
നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇന്നു രാവിലെ ഡോക്ടറെ കാണാനായി വന്ന വൃദ്ധരോഗി ഏറെനേരം കാത്തിരുന്നു കുഴഞ്ഞു വീണു. രാവിലെ ഒന്‍പതു മുതല്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. 250ഓളം രോഗികള്‍ ചികിത്സ തേടിയെത്തിയിരുന്നു. രോഗി തളര്‍ന്നുവീണതോടെ 10ന് ഒരു ഡോക്ടര്‍ കൂടി സ്ഥലത്തെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കിടെ സ്വകാര്യ പ്രാക്ടീസിനു പോയ ഡോക്ടറെ നാട്ടുകാര്‍ കൈയോടി പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."