ഗൂഗിളിനോട് ചോദിക്കാം
ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നീ അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് ഗൂഗിളിന്റെ ഉപജ്ഞാതാക്കള്‍. 1995ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സില്‍ ഗവേഷണത്തിനായെത്തിയ സെര്‍ജി ബ്രിന്‍ അവിടെവച്ചാണ് ഡോക്ടറേറ്റ് ഗവേഷണ വിദ്യാര്‍ഥിയായ ലാറി പേജുമായി സൗഹൃദത്തിലാകുന്നതും ഗൂഗിള്‍ എന്ന ആശയം രൂപപ്പെടുത്തിയെടുക്കുന്നതും. ഹൈപ്പര്‍ ടെക്സ്റ്റ് ഡേറ്റാബേസുകളില്‍ സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന പ്രോഗ്രാം ആണ് ഗൂഗിള്‍ ആയി മാറിയത്. ഒരു റിസര്‍ച്ച് പ്രൊജക്റ്റിന്റെ ഭാഗമായാണ് ഗൂഗിളിലേക്ക് തിരിയാന്‍ ഇരുവരേയും പ്രേരിപ്പിച്ചത്.
അന്നു ലഭ്യമായിരുന്ന ഓരോ വെബ്‌സൈറ്റും ഏതൊക്കെ പേജുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ലാറിയുടെ അന്വേഷണ രീതി പേജ് റാങ്ക് എന്ന ആശയത്തിനു തിരികൊളുത്തുകയുണ്ടായി. ബാക്ക് ലിങ്കുകള്‍ (ഇന്‍കമിങ് ലിങ്കുകള്‍) ഉപയോഗപ്പെടുത്തി ഒരു വെബ് പേജിന് മറ്റൊരു പേജിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ക്ക് കൃത്യതയുണ്ടാക്കാന്‍ പ്രവര്‍ത്തിച്ചിരുന്ന സംവിധാനം സ്റ്റാന്‍ ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ സര്‍വറുകളില്‍ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്.
ബാക്ക് റബ് എന്നു പേരു നല്‍കിയ ഈ അന്വേഷണ രീതിയാണ് ഗൂഗിളിന്റെ കണ്ടെത്തലിനു വഴി തെളിയിച്ചത്.
1997 സെപ്റ്റംബറില്‍ ഇരുവരും ചേര്‍ന്ന് ഗൂഗിള്‍.കോം എന്ന പേര് രജിസ്റ്റര്‍ ചെയ്യുകയും ഈ സംവിധാനത്തെ ഡൊമൈന്‍ നെയിമിനു പിറകില്‍ അണി നിരത്തുകയും ചെയ്തു. 2000ല്‍ കേവലം പത്തു ഭാഷകളിലൊതുങ്ങിയിരുന്ന ഗൂഗിള്‍ ഇന്ന് നൂറ്റിയന്‍പതോളം ഭാഷകളില്‍ ലഭ്യമാണ്.
ഗൂഗൊള്‍
ഗൂഗിളെന്ന പേരിന്റെ ഉത്ഭവം ഗൂഗൊള്‍ എന്ന വാക്കില്‍നിന്നാണ്. 1997ല്‍ ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്റെ പ്രാഥമിക രൂപമുണ്ടാക്കിയപ്പോള്‍ ബാക്ക് റബ് എന്നാണ് നാമകരണം നടത്തിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞതോടെ സെര്‍ച്ച് എന്‍ജിന് പുതിയൊരു പേരു വേണമെന്ന് നിര്‍മാതാക്കള്‍ക്കു തോന്നി. അങ്ങനെയാണ് ഗൂഗിള്‍ എന്ന വാക്കിന്റെ പിറവി. യഥാര്‍ഥത്തില്‍ ഗൂഗൊള്‍ എന്നാണ് ശരിയായ വാക്ക്. ഗൂഗൊള്‍ എന്നാല്‍ ഒന്നിനു ശേഷം നൂറു പൂജ്യം വരുന്ന സംഖ്യയാണ്.
ഗൂഗിളും ഡൂഡിലും
ഗൂഗിളിന്റെ ഹോം പേജ് തുറന്നാല്‍ പ്രത്യക്ഷപ്പെടുന്ന താല്‍ക്കാലിക ലോഗോയാണ് ഡൂഡില്‍. പ്രധാനപ്പെട്ട സംഭവങ്ങള്‍, വ്യക്തികള്‍, ദിനങ്ങള്‍ തുടങ്ങിയവയുടെ അനുസ്മരണമാണ് ഡൂഡിലിന് വിഷയമായി മാറുന്നത്. 1998 ആഗസ്റ്റില്‍ ബേണിംഗ് മാന്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഡൂഡില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഗൂഗിള്‍ നിര്‍മിച്ച ലാറിപേജും സെര്‍ജി ബ്രിനും തന്നെയാണ് ആദ്യത്തെ ഡൂഡിളിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്.
ഗൂഗിളിന്റെ മക്കള്‍
ഗൂഗിള്‍ അനേകം സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വെബ് സെര്‍ച്ച്, ഇമേജ് സെര്‍ച്ച്, ജി മെയില്‍, ബ്ലോഗര്‍, മാപ്പ്, യൂ ട്യൂബ്, ഗൂഗിള്‍ ബുക്‌സ്, ഗൂഗിള്‍ ക്ലാസ് റൂം, ഗൂഗിള്‍ വിഡിയോ, ഫോട്ടോസ്, ഡിക്ഷ്‌നറി, ഗൂഗിള്‍ ഷോപ്പിംഗ്, ഗൂഗിള്‍പേ, ഗൂഗിള്‍ ന്യൂസ്, ഗൂഗിള്‍ ടോക്, ഗൂഗിള്‍ ഗ്ലാസ്, ഗൂഗിള്‍ കാര്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.
ഗൂഗിളും ഡൂഡിലും
ഗൂഗിളിന്റെ ഹോം പേജ് തുറന്നാല്‍ പ്രത്യക്ഷപ്പെടുന്ന താല്‍ക്കാലിക ലോഗോയാണ് ഡൂഡില്‍. പ്രധാനപ്പെട്ട സംഭവങ്ങള്‍, വ്യക്തികള്‍, ദിനങ്ങള്‍ തുടങ്ങിയവയുടെ അനുസ്മരണമാണ് ഡൂഡിലിന് വിഷയമായി മാറുന്നത്. 1998 ആഗസ്റ്റില്‍ ബേണിംഗ് മാന്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഡൂഡില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഗൂഗിള്‍ നിര്‍മിച്ച ലാറിപേജും സെര്‍ജി ബ്രിനും തന്നെയാണ് ആദ്യത്തെ ഡൂഡിളിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്.
തലതിരിഞ്ഞ ഗൂഗിള്‍
ഗൂഗിളിന്റെ ഹോം പേജിന്റെ മിറര്‍ രൂപം ലഭിക്കാന്‍
ലഹഴീീഴ (ഏീീഴഹല) എന്നു തലതിരിച്ച് ടൈപ്പ് ചെയ്താല്‍ മതി. ഗൂഗിളിന്റെ സെര്‍ച്ച് പേജ് 360 ഡിഗ്രിയില്‍ വട്ടം കറങ്ങി നേരെ വന്നു നില്‍ക്കാന്‍ റീ മ യമൃൃലഹ ൃീഹഹ എന്നു ടൈപ്പ് ചെയ്താല്‍ മതി.
പരിഭാഷകന്‍
ഒരു ഭാഷയിലെഴുതുന്ന കാര്യങ്ങള്‍ മറ്റൊരു ഭാഷയിലേക്കു മാറ്റാന്‍ ഗൂഗിള്‍ സഹായിക്കും. ഗൂഗിള്‍ ട്രാന്‍സ് ലേറ്റര്‍ എന്ന പേജിലൂടെയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ക്രൈജ് സില്‍വര്‍സ്‌റ്റെയ്ന്‍
85000ല്‍ ഏറെ തൊഴിലാളികളുള്ള ഗൂഗിളില്‍ ക്രൈജ് സില്‍വര്‍സ്‌റ്റെയ്ന്‍ എന്നയാള്‍ക്കുള്ള പ്രത്യേകത എന്താണെന്നറിയാമോ. ഗൂഗിളിലെ ആദ്യത്തെ തൊഴിലാളിയാണ് ഇദ്ദേഹം.
ചരിത്രമെഴുതിയ സമരങ്ങള്‍
#അബ്ദുള്ള പേരാമ്പ്ര
ഏത്താപ്പു സമരം
അച്ചിപ്പുടവ വിപ്ലവത്തിനു സമാനമായ ഒരു സമരമായിരുന്നു 1859-ലെ ഏത്താപ്പു സമരം. തോര്‍ത്തുമുണ്ട് ഒരു തോളിന്റെ മുകളില്‍നിന്ന് അടുത്ത കയ്യിന്റെ കക്ഷവശത്തേക്ക് ചരിച്ചു കെട്ടുന്ന രീതിക്കാണ് ഏത്താപ്പു എന്നു വിളിച്ചിരുന്നത്.
കായംകുളത്ത് അവര്‍ണ സ്ത്രീകള്‍ നാണം മറയ്ക്കാന്‍ മാറില്‍ ഏത്താപ്പിട്ടത് സവര്‍ണര്‍ക്ക് ബോധിക്കാത്തതാണ് ഈ സമരത്തിന് കാരണം. പൊതുനിരത്തില്‍ മേല്‍മുണ്ട് വലിച്ചുകീറിയാണ് അവരതിന് പ്രതികാരം ചെയ്തത്. മാത്രമല്ല, മാറില്‍ മച്ചിങ്ങത്തൊണ്ട് പിടിപ്പിക്കുകയും അവരെ കൂകിയാര്‍ത്ത് പരിഹസിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ കായംകുളത്തെത്തുകയും അവിടുത്തെ തൊഴിലാളി സ്ത്രീകള്‍ക്ക് മേല്‍മുണ്ട് വിതരണം നടത്തുകയും ചെയ്തു. സവര്‍ണര്‍ താഴ്ന്ന ജാതിക്കാരോട് കാട്ടിയിരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ തദ്ദേശീയ കീഴാള ജനത നടത്തിയ സമരത്തെയാണ് 'ചാന്നാര്‍ ലഹള' എന്ന് കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാറ് മറച്ചാല്‍ ജാതി തിരിച്ചറിയാന്‍ കഴിയില്ലെന്ന വിചിത്രമായ ന്യായമാണ് സവര്‍ണര്‍ ഉന്നയിച്ചത്.
അച്ചിപ്പുടവ വിപ്ലവം
തൊഴിലിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിക്കുകയും അവരുടെ അവകാശങ്ങളെ സവര്‍ണര്‍ നിഷേധിക്കുകയും ചെയ്യുക പതിവായിരുന്നു. ആ നിഷേധങ്ങള്‍ക്കെതിരെ നടന്ന സമരമായിരുന്നു 1858-ലെ 'അച്ചിപ്പുടവ' വിപ്ലവം. തിരുവിതാംകൂറിലെ നെയ്ത്തുകാരായിരുന്ന ഈഴവര്‍ക്ക് മുട്ടിനു താഴെ എത്തുംവിധം മുണ്ടുടുക്കാന്‍ അവകാശമില്ലായിരുന്നു. ഇതൊരു അനീതിയായി ഈഴവര്‍ കണ്ടു. കായംകുളത്തിനു വടക്കുള്ള പത്തിയൂര്‍ ദേശത്തെ ഒരു സമ്പന്ന ഈഴവ കുടുംബത്തിലെ യുവതി സവര്‍ണരെ പോലെത്തന്നെ അച്ചിപ്പുടവ നീട്ടിയുടുത്തു. ഇത് സവര്‍ണര്‍ക്ക് സഹിച്ചില്ല. അവര്‍ ആ സ്ത്രീയുടെ ഉടുവസ്ത്രം വലിച്ചുകീറി അപമാനിച്ചു. ഈ വാര്‍ത്ത കാട്ടുതീ പോലെ നാടാകെ പരന്നു. അന്നത്തെ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ യുവതികളെ സംഘടിപ്പിച്ച് അച്ചിപ്പുടവ ഉടുപ്പിച്ച് പരേഡ് നടത്തി. കൃഷിയിടങ്ങളില്‍ തൊഴില്‍ സമരം പ്രഖ്യാപിച്ചു. കൃഷിപ്പണിയും കന്നുകാലി പരിപാലനവും തെങ്ങുകയറ്റവും നിന്നു. ഒടുവില്‍ സവര്‍ണര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു.
കല്ലുമാല സമരം
അയിത്ത ജാതിയില്‍പ്പെട്ട സ്ത്രീകളെ മാറ് മറയ്ക്കാന്‍ അനുവദിക്കാത്ത ഒരു കാലം കേരളത്തിനുണ്ടായിരുന്നു. അവര്‍ക്ക് മേല്‍വസ്ത്രത്തിനു പകരം 'കല്ലും മാലയു'മാണ് ധരിക്കാന്‍ അവകാശമുണ്ടായിരുന്നത്. കാതില്‍ പുളിങ്കുരുക്കള്‍ കൊണ്ടുള്ള 'തക്കകള്‍' വേണം അണിയാന്‍. മുട്ടിനു മീതെ മാത്രമെ മുണ്ട് ധരിക്കാവൂ. കല്ലും മാലയും ഉപേക്ഷിച്ച് മാന്യമായി മേല്‍വസ്ത്രം ധരിക്കാനും വഴിനടക്കാനുമുള്ള അവകാശത്തിനു വേണ്ടി 1915 ഒക്‌ടോബര്‍ 24ന് പെരിനാട് ചൊമക്കാട് ചെറുമുക്ക് എന്ന സ്ഥലത്ത് സമ്മേളനം വിളിച്ചുചേര്‍ക്കപ്പെട്ടു. ധാരാളം സ്ത്രീകളും പുരുഷന്മാരും ആ സമ്മേളനത്തില്‍ പങ്കുകൊണ്ടു. അതോടെ സവര്‍ണര്‍ ഇവര്‍ക്കെതിരെ കലാപം അഴിച്ചുവിട്ടു. അയ്യങ്കാളി 1915 ഡിസംബറില്‍ കൊല്ലത്ത് നടത്തിയ ഒരു യോഗത്തില്‍ സ്ത്രീകളോട് കല്ലും മാലയും പൊട്ടിച്ചെറിയാന്‍ ആഹ്വാനം ചെയ്തു. അതോടെ അവര്‍ക്ക് മേല്‍വസ്ത്രം ധരിക്കാമെന്നായി.
ഘോഷ ബഹിഷ്‌കരണം
അവര്‍ണ സ്ത്രീകള്‍ മാത്രമല്ല, അവകാശങ്ങള്‍ക്കു വേണ്ടി സവര്‍ണ സ്ത്രീകളും സമരത്തില്‍ ഏര്‍പ്പെട്ടതിന്റെ ചരിത്രം കേരളത്തിനുണ്ട്. അത്തരത്തില്‍പ്പെട്ട ഒരു സമരമായിരുന്നു 'ഘോഷ' ബഹിഷ്‌കരണം. നമ്പൂതിരി സ്ത്രീകള്‍ പുറംയാത്രകള്‍ നടത്തുമ്പോള്‍ തലയും ശരീരവും മൂടി ഒരു തുണികൊണ്ട് മറയ്ക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. ഈ തുണിയെയാണ് 'ഘോഷ' എന്നു വിളിച്ചിരുന്നത്.
ഈ അനാചാരത്തിനെതിരെ അന്തര്‍ജനങ്ങള്‍ സമരത്തിനിറങ്ങി. സമരത്തിനു നേതൃത്വം നല്‍കിയിരുന്നത് പാര്‍വതി നെന്‍മിനിമംഗലം എന്ന നമ്പൂതിരി സ്ത്രീയായിരുന്നു. ഘോഷയും മറക്കുടയും അവര്‍ തല്ലിപ്പൊളിച്ചു. സ്വര്‍ണ വള, കമ്മല്‍, ബ്ലൗസ് എന്നിവ ധരിക്കാനും നമ്പൂതിരി സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. 1930-35 കാലഘട്ടത്തില്‍ ഇവയ്‌ക്കെല്ലാമെതിരായി നമ്പൂതിരി സ്ത്രീകള്‍ നടത്തിയ സമരമാണ് പിന്നീട് പല അവകാശങ്ങളും നേടിയെടുക്കാന്‍ അവരെ പ്രാപ്തമാക്കിയത്.
മൂക്കുത്തി സമരം
പതിനെട്ടാം നൂറ്റാണ്ടില്‍ അവര്‍ണ സ്ത്രീകള്‍ക്ക് മൂക്കുത്തി ധരിക്കാന്‍ പാടില്ലായിരുന്നു. അതിനുള്ള അവകാശം സവര്‍ണര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ 1860-ല്‍ ഒരു അവര്‍ണ യുവതി ഈ നിയമം ലംഘിച്ചു. പൊന്നിന്‍ മൂക്കുത്തി ധരിച്ച് അവര്‍ പന്തളം ചന്തയിലെത്തി. ഇതില്‍ കുപിതരായ സവര്‍ണര്‍ യുവതിയുടെ മൂക്കുത്തി മൂക്കോടെ പിഴുതെടുത്ത് പ്രതികരിച്ചു. ഇതിന് പ്രതികാരം ചെയ്യാന്‍ ആറാട്ടുപുഴ വേലായുധ പണിക്കരും സംഘവും ഒരു കിഴി നിറയെ സ്വര്‍ണ മൂക്കുത്തികളുമായി ചന്തയിലെത്തി അവര്‍ണ യുവതികളെ അവ ധരിപ്പിച്ച് സവര്‍ണരെ വെല്ലുവിളിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."