ഫാസിസം രാജ്യത്ത് പിടിമുറുക്കുന്നു: ശബ്നം ഹാശ്മി
പയ്യന്നൂര്‍: ഫാസിസം വിവിധ രൂപത്തില്‍ രാജ്യത്ത് കടന്നുകയറി കൊണ്ടിരിക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തക ശബ്നം ഹാശ്മി. പുരോഗമന വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ദേശീയ സമാധാന സംവാദ യാത്രയ്ക്ക് പയ്യന്നൂര്‍ ഷേണായി സ്ക്വയറില്‍ നല്കിയ
സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഹാശ്മി. സാംസ്കാരിക മേഖലയില്‍ ഇടപെടുന്നവരെ ഭീഷണിയിലൂടെയും നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയും കള്ളക്കേസെടുത്തും കൊലപ്പെടുത്തിയും ഉന്മൂലനം ചെയ്യുകയാണ് മോദി സര്‍ക്കാര്‍. ഭരണഘടന വിഭാവനം ചെയ്ത തുല്യ നീതി ഇല്ലാതായിരിക്കുകയാണ്. ഇതിനെല്ലാമെതിരെ ഇനിയും പ്രതികരിക്കാന്‍ ഇന്ത്യന്‍ ജനത തയാറായില്ലെങ്കില്‍ നാളെ കേരളത്തിലടക്കം ഇവര്‍ വീട്ടുപടിക്കല്‍ മുട്ടുന്ന അവസ്ഥയുണ്ടാകുമെന്നും ശബ്നം ഹാശ്മി കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി ചെയര്മാന് ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി. നന്സീം തൗഫീഖ്, ടി. ഹരിദാസ്, ലില്ലി, എം. ദിവാകരന്, മീനാക്ഷി, കെ.വി പ്രശാന്ത് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."