HOME
DETAILS

സസ്യലോകത്തെ കൗതുകങ്ങള്‍

  
backup
June 27 2019 | 21:06 PM

%e0%b4%b8%e0%b4%b8%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b5%97%e0%b4%a4%e0%b5%81%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

 


ഫോട്ടോസിന്തസിസും
ഫോട്ടോട്രോപ്പിസവും


പച്ചനിറമടങ്ങിയ സസ്യങ്ങള്‍ സൂര്യപ്രകാശ സഹായത്തോടെ കാര്‍ബണ്‍ ഡൈ
ഓക്‌സൈഡിനെ കാര്‍ബോ ഹൈഡ്രേറ്റാക്കി മാറ്റുന്ന പ്രവര്‍ത്തനമാണ് ഫോട്ടോസിന്തസിസ് ( പ്രകാശ സംശ്ലേഷണം).
ക്ലോറോഫില്‍, കരോട്ടിനോയ്ഡ് തുടങ്ങിയ പിഗ്‌മെന്റുകളാണ് ഇതിനു സഹായകമാകുന്നത്. പ്രകാശത്തിനു നേരെ സസ്യങ്ങള്‍ വളരുന്ന പ്രതിഭാസമാണ് ഫോട്ടോട്രോപ്പിസം. സസ്യത്തിന്റെ പ്രകാശം കുറഞ്ഞ ഭാഗത്ത് ധാരാളമായി കാണപ്പെടുന്ന സസ്യഹോര്‍മോണായ ഓക്‌സിനാണ് ഇതിനു കാരണമാകുന്നത്.


സ്വേദനം

ജലാംശം വലിച്ചെടുക്കുന്ന സസ്യങ്ങള്‍ മെറ്റബോളിസ പ്രക്രിയയ്ക്കും വളര്‍ച്ചയ്ക്കുമായി വളരെ ചെറിയ അളവില്‍ മാത്രമേ അവ ചെലവഴിക്കാറുള്ളൂ. കൂടുതല്‍ ജലാംശവും പുറംതള്ളുകയാണ് ചെയ്യുന്നത്. ഇലകളിലെ സ്റ്റൊമാറ്റോ എന്ന ചെറുസുഷിരങ്ങള്‍ വഴിയാണ് സസ്യങ്ങള്‍ ഇങ്ങനെ ജലാംശം പുറംതള്ളുന്നത്. പുറം തള്ളലിനെ നിയന്ത്രിക്കാനും പ്രത്യേകം കോശങ്ങളുണ്ട്.

ഇരപിടിയന്മാര്‍

സസ്യലോകത്ത് ഇരപിടിയന്മാര്‍ നിരവധിയുണ്ട്. ഇവയില്‍ ഏറ്റവും വലിയ ഇരപിടിയന്‍ സസ്യമാണ് നെപ്പീന്തസ്. ഡ്രോസീറാ ലൂനേറ്റ്, പിച്ചര്‍ പ്ലാന്റ്, ഡയോണിയ തുടങ്ങിയവയയും ഇരപിടിയന്‍ സസ്യങ്ങളാണ്.

വില്ലോമരവും
മറ്റു മരങ്ങളും

ക്രിക്കറ്റ് ബാറ്റ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മരമാണ് വില്ലോമരം. ചുണ്ടന്‍ വള്ളങ്ങള്‍ നിര്‍മിക്കാന്‍ ആഞ്ഞിലിയും വീണ പോലെയുള്ള സംഗീത ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ പ്ലാവും ഉപയോഗിക്കുന്നു. നമ്മുടെ നാട്ടിലെ ഫര്‍ണിച്ചറുകള്‍ നിര്‍മിക്കാന്‍ ഏറ്റവും ഡിമാന്റുള്ള വൃക്ഷം തേക്കാണ്. പഴയ കാലത്ത് വീടുകളുടെ മേല്‍ക്കൂരകള്‍ മേയാന്‍ ഉപയോഗിക്കുന്ന മരമാണ് കുടപ്പന. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന ഇവ ആ സമയത്ത് ധാരാളം വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുകയും അതോടെ വൃക്ഷം നശിക്കുകയും ചെയ്യുന്നു.

വിഷ് ട്രീ

ആഗ്രഹങ്ങള്‍ക്കായുള്ള വൃക്ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന ആചാരങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇംഗ്ലണ്ട് പോലെയുള്ള രാജ്യങ്ങളില്‍ കാണപ്പെടുന്ന കോയിന്‍ ട്രീയുടെ തടിയിലേക്ക് ഓരോരുത്തരും ഓരോ ആഗ്രഹങ്ങള്‍ക്കനുസരിച്ച് കോയിനുകള്‍ തള്ളിക്കയറ്റാറുണ്ട്. ലണ്ടനിലുള്ള ജനങ്ങള്‍ ആഗ്രഹങ്ങള്‍ക്കനുസരിച്ച് വിഷ് ട്രീയില്‍ റിബണുകള്‍ കെട്ടിയിടും. സ്‌കോട്ട്‌ലന്റിന്റെ തലസ്ഥാനമായ എഡിന്‍ബര്‍ഗില്‍ ആഗ്രഹങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള കാര്‍ഡുകളോ ഫലകങ്ങളോ ആണ് വിഷ് ട്രീയില്‍ കെട്ടിയിടുന്നത്.


ട്രാവലര്‍ ട്രീ

മഡഗാസ്‌കറില്‍ കാണപ്പെടുന്ന ട്രാവലര്‍ ട്രീ എന്ന മരത്തിന്റെ ഓരോ ഇലയിലും ഒരു ലിറ്ററോളം മഴവെള്ളം ശേഖരിക്കാന്‍ കഴിയും. ട്രാവലര്‍ പാം എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്.


ലൈക്കനുകള്‍

മരങ്ങളിലോ കല്ലുകളിലോ പല നിറത്തിലായി പറ്റിപ്പിടിച്ചിരിക്കുന്ന ആല്‍ഗ-ഫംഗസ് കൂട്ടുകെട്ടാണ് ലൈക്കനുകള്‍. ഓരോ ലൈക്കനുകളിലും ആല്‍ഗകളും ഫംഗസുകളും മിശ്രിതമായി കാണും. കല്ലുകളില്‍നിന്നു ഭക്ഷണം വലിച്ചെടുക്കാന്‍ കഴിയാത്ത ഫംഗസുകളും ഈര്‍പ്പമില്ലാതെ നിലനില്‍ക്കാന്‍ സാധിക്കാത്ത ആല്‍ഗകളും ചേരുമ്പോള്‍ മികച്ച രീതിയില്‍ അവയ്ക്ക് വളരാന്‍ സാധിക്കുന്നു. ഫംഗസുകള്‍ അവയുടെ മെസീലിയത്തില്‍ ഈര്‍പ്പത്തെ പിടിച്ചു നിര്‍ത്തുകയും ആല്‍ഗകള്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്യും. ഈ ഭക്ഷണത്തിന്റെ ഒരു ഭാഗം സ്വീകരിച്ചാണ് ഫംഗസുകള്‍ ജീവിക്കുന്നത്.

സ്വയം പ്രതിരോധ വൃക്ഷങ്ങള്‍

പല വൃക്ഷങ്ങളും സ്വയം പ്രതിരോധ ശേഷിയുള്ളവയാണ്. ഓക്കുമരങ്ങള്‍ തങ്ങളുടെ തൊലികളില്‍ ഒളിച്ചുവയ്ക്കുന്ന വിഷ വസ്തുക്കള്‍ മൂലം ആക്രമിക്കാനെത്തുന്ന കീടങ്ങള്‍ ചത്തൊടുങ്ങുന്നു.

ബാവോബാബ്

ആഫ്രിക്കയിലെ സാവന്ന പോലുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ജലസംഭരണ ശേഷി കൂടുതലുള്ള വൃക്ഷമാണിത്. ജീവിതത്തിന്റെ വൃക്ഷം, ബോട്ടില്‍ ട്രീ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഇവ ഏകദേശം 30 മീറ്ററിലധികം ഉയരത്തില്‍ വളരും. പത്തായിരത്തിലേറെ ലിറ്റര്‍ ജലം സംഭരിച്ചു വയ്ക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. ആറായിരത്തിലേറെ വര്‍ഷം ആയുസുള്ള ഈ വൃക്ഷത്തിന്റെ പൊള്ളയായ തായ്ത്തടിക്കുള്ളില്‍ അനേകം പേര്‍ക്കു താമസിക്കാന്‍ സാധിക്കും.


വിത്തു വിതരണം

മരങ്ങള്‍ വിവിധ രീതിയിലാണ് വിത്തുകള്‍ വിതരണം നടത്തുന്നത്. വിത്തിന്റെ പുറം ഭാഗത്തെ മുള്ളുകള്‍ ജന്തുക്കളുടെ രോമങ്ങളിലൊ തൊലിയിലോ തറച്ചുനിന്ന് വളരെ ദൂരത്തേക്ക് സഞ്ചരിക്കും. കാറ്റില്‍ പറന്നു പോകുന്ന വിധത്തിലുള്ള വിത്തുകളും പക്ഷികളുടെ കൊക്കുകളില്‍ ഒട്ടിപ്പിടിക്കുന്ന പശ നിറഞ്ഞ വിത്തുകളും മരങ്ങളിലുണ്ട്. കാട്ടുതീ വന്നാല്‍ പൊട്ടിത്തെറിച്ച് വിത്തുകള്‍ മണ്ണിലേക്കെത്തിക്കുന്ന രീതിയും ജന്തുക്കളുടെ വിസര്‍ജ്ജനം മൂലം ഒരിടത്തുനിന്നു മറ്റൊരിടത്തേക്കെത്തുന്ന രീതിയും വിത്തു വിതരണത്തില്‍ മരങ്ങള്‍ കാണിക്കാറുണ്ട്.


ആല്‍ഗകള്‍

ഭൂമിയില്‍ ആദ്യം രൂപം കൊണ്ട സസ്യം ആല്‍ഗകള്‍ ആണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. സമുദ്രാന്തര്‍ഭാഗത്ത് കണ്ടുവരുന്ന ആല്‍ഗകള്‍ ഭൂമിയില്‍ ഓക്‌സിജന്റെ ഉറവിടം കൂടിയാണ്. ആല്‍ഗകള്‍ രൂപാന്തരം പ്രാപിച്ചാണ് ബ്രയോഫൈറ്റുകള്‍, ലൈക്കോപ്പോഡുകള്‍, ഫേണുകള്‍ എന്നീ വിഭാഗങ്ങളായി മാറിയത്. പോഷകങ്ങള്‍ വഹിച്ചു കൊണ്ടു പോകാനുള്ള പ്രത്യേക തരം സംവഹന കലകള്‍ ഇല്ലാത്തവയാണ് ബ്രയോഫൈറ്റുകള്‍.


തീയെ തോല്‍പ്പിക്കും മരങ്ങള്‍

കാട്ടു തീ എല്ലാ മരങ്ങളുടേയും ശത്രുവാണ്. എന്നാല്‍ തീയെ ചെറുത്തു തോല്‍പ്പിക്കുന്ന നിരവധി മരങ്ങളും ലോകത്തുണ്ട്. മെഡിറ്ററേനിയന്‍ സൈപ്രസ്, ബാവോബാബ്, ജാപ്പനീസ് ഏം, പോണ്ടറോസ, കോസ്റ്റ് ലൈവ് ഓക്ക്, അമേരിക്കന്‍ മൗണ്ടന്‍ ആഷ്, ചെസ്റ്റ് നട്ട് തുടങ്ങിയ ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്.


ജിംനോസ്‌പേമുകള്‍

സസ്യങ്ങളുടെ ഫലത്തിനുള്ളില്‍ വിത്ത് സംരക്ഷിക്കാത്ത സസ്യവര്‍ഗമാണിത്. ഇത്തരം സസ്യങ്ങളിലെ വിത്തുകള്‍ തുറന്ന സ്‌പോറകളിലാണ് കാണപ്പെടുന്നത്. നമ്മുടെ നാട്ടിലെ ഈന്ത് വൃക്ഷം ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago