HOME
DETAILS

സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് 24 മുതല്‍ 27 വരെ

  
backup
May 20, 2017 | 10:05 PM

%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%b1-2


പെരുമ്പാവൂര്‍: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ 107-ാമത് സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് മെയ് 24 മുതല്‍ 27 വരെ പെരുമ്പാവൂര്‍ മാര്‍ത്തോമാ കോളജ് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയിലും മാര്‍ത്തോമാ കോളജ് ഫോര്‍ വുമണിലുമായി നടക്കും. കോണ്‍ഫറന്‍സ് രക്ഷാധികാരി ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപൊലീത്ത ഉദ്ഘാടനം ചെയ്യും. താമസ് മാര്‍ തിമൊഥയോസ് എപ്പിസ്‌കോപ്പാ മുഖ്യ പ്രഭാഷണം നടത്തും. ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിക്കും.
100-ാം വയസിലേക്ക് പ്രവേശിക്കുന്ന ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായെ ആദരിക്കുകയും ആദരസൂചകമായി ആശ്രമം കാമ്പസില്‍ 100 ഫലവൃക്ഷത്തൈകള്‍ നടുകയും ചെയ്യും. കോണ്‍ഫറന്‍സ് പഠന വിഷയാവതരണ സെമിനാറില്‍ ഡോ.എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിക്കും.
കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ജോസഫ് മാര്‍ ബര്‍ന്നബാസ് എപ്പിസ്‌കോപ്പാ മുഖ്യ കാര്‍മികത്വം വഹിക്കും. ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപോലീത്ത, മാര്‍ത്തോമാ കോളജ് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി ഡയറക്ടര്‍ ഡോ.രാജന്‍ വര്‍ഗീസ്, മാര്‍ത്തോമാ കോളജ് ഫോര്‍ വുമണ്‍ പ്രിന്‍സിപ്പല്‍ ഡോ.ലിസി ചെറിയാന്‍ എന്നിവര്‍ മാര്‍ത്തോമാ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളെ ഒരാള്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി; എം.പിമാരുടെ ബസ് തടഞ്ഞ് പൊലിസ്

latest
  •  2 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  2 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  2 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  2 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  2 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  2 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  2 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  2 days ago