ലോറികള്‍ കൂട്ടിയിടിച്ച് അപകടം; ദേശീയ പാതയില്‍ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു
ഹരിപ്പാട്: ദേശീയ പാതയില്‍ കണ്ടയിനര്‍ ലോറിയും ടിപ്പര്‍ ടോറസ് ലോറിയും ഇടിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഹരിപ്പാട് ഗതാഗതം സ്തംഭിച്ചു. ഏറെ നേരത്തെ ശ്രമങ്ങള്‍ക്ക് ശേഷം അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് നീക്കിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.
അപകടത്തില്‍ ലോറി പൂര്‍ണ്ണമായി തകരുകയും ക്ലീനര്‍ കൊല്ലം കുന്നത്തൂര്‍ ശൂരനാട് തെക്ക് പതാരം ഇരവിച്ചിറ നടുവില്‍ മുംതാസ് ഭവനത്തില്‍ നിസാര്‍ (48) മരിക്കുകയും ചെയ്തു. ടിപ്പര്‍ ഡ്രൈവര്‍ അടിമാലി നാണിതുരുത്തേല്‍ അബ്ദുള്‍ സലാം (48), കണ്ടയിനര്‍ ഡ്രൈവര്‍ എറണാകുളം ഓണക്കൂര്‍ മേമന വീട്ടില്‍ ഹരിഹരകുമാര്‍ (46) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദേശീയപാത റീ ടാര്‍ ചെയ്തപ്പോള്‍ വശങ്ങളില്‍ ഗ്രാവല്‍ വിരിച്ചിരുന്നില്ല. ഈ കാരണത്താല്‍ വശങ്ങളില്‍ ഒരടിയിലേറെ പൊക്ക വ്യത്യാസമുണ്ടായിരുന്നു. ഇതിനാല്‍ ദേശീയപാത വഴി വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കാതെ വരുന്നു.
സൈഡൊതുക്കി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ മറ്റു വാഹനങ്ങള്‍ വന്നിടിച്ച് നിരന്തരം അപകടമുണ്ടായി നിരവധി മനുഷ്യ ജീവനുകളാണ് പൊലിയുന്നത്.ഇന്നലത്തെ അപകടത്തിലും ഇതു തന്നെയാണ് സംഭവിച്ചത്.
പാവപ്പെട്ട കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു മരിച്ച നിസാര്‍. മൂത്ത മകള്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഇളയ മകള്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ സന്തോഷത്താല്‍ സമ്മാനങ്ങളുമായി എത്താമെന്ന് പറഞ്ഞ് ജോലിക്ക് പുറപ്പെട്ടതായിരുന്നു നിസാര്‍. ദീര്‍ഘകാലമായി ക്ലീനര്‍ ജോലി ചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."