സന്ദീപ് കൊലപാതകം: അന്വേഷണം ആരംഭിച്ചു
തലശ്ശേരി: മകളുടെ ഭര്‍ത്താവിനെ നഗര മധ്യത്തില്‍വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലിസ് കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് ആരംഭിച്ചു. ചിറക്കര ചന്ദ്രി വില്ലയില്‍ സന്ദീപിനെ (28) കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് പനങ്കാവിലെ പന്നിയൂര്‍കുളം തിരുമംഗലത്ത് പ്രേമജനെ(58)യാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
അഞ്ച് മാസം മുന്‍പാണ് മലപ്പുറം സ്വദേശി ചന്ദ്രന് പ്രതി കൊലക്ക് ഉപയോഗിച്ച കത്തി നിര്‍മിക്കുവാന്‍ കരാര്‍ നല്‍കിയത്. ഇയാളെ പൊലിസ് ചോദ്യം ചെയ്തു. 5000 രൂപ വിലയുറപ്പിച്ചാണ് കരാര്‍ നല്‍കിയത്. അടക്ക പൊളിക്കാനാണ് കത്തിയെന്നാണ് ചന്ദ്രനോട് പറഞ്ഞിരുന്നത്. രണ്ട് മാസം മുന്‍പാണ് കത്തി നിര്‍മിച്ച് കൈമാറിയതെന്നും കത്തിയുടെ വിലയായി 4500 രൂപ പ്രേമരാജനില്‍ നിന്ന് വാങ്ങിയതായും ചന്ദ്രന്‍ മൊഴി നല്‍കി.
തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 13 പേരില്‍ നിന്ന് പൊലിസ് മൊഴി ശേഖരിച്ചു. കൊലപാതകത്തിന് ദൃക്‌സാക്ഷിയായ സന്ദീപിന്റെ സഹോദരി ഉള്‍പ്പെടെയുള്ളവരുടെ മൊഴി ഇതില്‍പ്പെടും. തൊളിവെടുപ്പിന് ശേഷം മെയ് 22ന് പ്രതിയെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുന്‍പാകെ ഹാജരാക്കും.
നാലു ദിവസത്തേക്കാണ് പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടത്.
ഈ മാസം 14ന് രാവിലെ തലശ്ശേരി-കൂര്‍ഗ് റോഡില്‍ ചിറക്കര പഴയ പെട്രോള്‍ പമ്പിന് സമീപമാണ് കൊലപാതകം നടന്നത.് സന്ദീപിന്റെ വീട്ടിലെത്തിയ പ്രേമരാജന്‍ വീട്ടില്‍ നിന്ന് റോഡിലേക്ക് വിളിച്ചിറക്കി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ കൊലപാതകത്തിന് ഉപയോഗിച്ച കത്തി സഹിതം നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. മകളെ സ്വന്തം വീട്ടിലേക്ക് അയക്കാത്തതും തന്നെയും ഭാര്യയെയും അസഭ്യം പറഞ്ഞതിനുള്ള വിരോധമാണ് കൊലക്ക് കാരണമെന്ന് പ്രതി മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."