'പശുക്ഷേമത്തിനായി ഗോമാതാ സെസ്'; മധ്യപ്രദേശില്‍ പശു കാബിനറ്റ് രൂപീകരണ യോഗത്തില്‍ മുഖ്യമന്ത്രി
ഭോപ്പാല്‍: പശു മന്ത്രിസഭ രൂപീകരിച്ചതിനു പിന്നാലെ, പശുക്ഷേമത്തിനും ഗോശാലകള്‍ നിര്‍മിക്കുന്നതിനുമായി ഗോമാതാ സെസ് ഏര്‍പ്പെടുത്താനൊരുങ്ങി മധ്യപ്രദേശ് ബി.ജെ.പി സര്‍ക്കാര്‍. ഞായറാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന പശു മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് സെസ് ഏര്‍പ്പെടുത്തുമെന്ന കാര്യം അറിയിച്ചത്.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സാമൂഹ്യസംഘടനകളുടെ പിന്തുണയോടെ സംസ്ഥാനത്താകെ ഗോശാലകള്‍ നിര്‍മിക്കുമെന്നും കൂടുതല്‍ ഫണ്ട് ആവശ്യമെങ്കില്‍ സെസ് ഏര്‍പ്പെടുത്തുമെന്നും ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
'നമ്മള് ആദ്യത്തെ റൊട്ടി പശുക്കള്‍ക്കാണ് കൊടുക്കാറുള്ളത്. അവസാനത്തെ റൊട്ടി നായ്ക്കള്‍ക്കും. ഇതാണ് ഇന്ത്യന്‍ സംസ്കാരത്തില്‍ മൃഗങ്ങളെ പരിഗണിക്കുന്ന വിധം. എന്നാല്‍ ഇത് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. അതുകൊണ്ട് പൊതുജനങ്ങളില്‍ നിന്ന് ചെറിയ നികുതി പിരിച്ച് പശുക്കളെ സംരക്ഷിക്കാന്‍ നമ്മള് ആലോചിക്കുന്നു'- ചൗഹാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."