HOME
DETAILS
MAL
നിയന്ത്രണം വിട്ട കാര്‍ പറമ്പിലേക്ക് കൂപ്പുകുത്തി
backup
May 21 2017 | 21:05 PM
കൊണ്ടോട്ടി: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണ് തകര്‍ത്ത് പറമ്പിലേക്ക് കൂപ്പുകുത്തി. കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. കോഴിക്കോട് പാലക്കാട് ദേശീയ പാത 213ല്‍ നെടിയിരുപ്പ് പോത്തുവെട്ടിപ്പാറ വളവില്‍ ഇന്നലെ രാവിലെയാണ് അപകടം.
കരുവാരക്കുണ്ട് നിന്ന് കോഴിക്കോട്ടേക്ക് പോകുന്നവരാണ് അപകടത്തില്‍പെട്ടത്. വളവില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികളിലെ വൈദ്യുത തൂണിലിടിച്ച് സമീപത്തെ പറമ്പിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വൈദ്യുതി തൂണ് മുറിഞ്ഞ് വീണു. കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ അപകടം ഒഴിവായി.കാറിലുണ്ടായിരുന്നവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
കൊണ്ടോട്ടിയില്‍ നിന്ന് കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുത പ്രശ്നം പരിഹരിച്ചു.മേഖലയില്‍ അപകടങ്ങള്‍ ഏറിവരികയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."