പാലക്കാടിന് പ്രത്യേക കാര്‍ഷിക പാക്കേജ് വേണമെന്ന് വി.കെ ശ്രീകണ്ഠന് എം.പി
ന്യൂഡല്‍ഹി: കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നുപോയ പാലക്കാട്ടെ പാടശേഖരങ്ങള്‍ വീണ്ടെടുക്കാനും ഉല്പാദനം ഗണ്യമായി കുറഞ്ഞതിനാല്‍ ബാങ്ക് വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത കര്‍ഷകരെ സഹായിക്കാനും തൊഴില്‍ നഷ്ടപ്പെട്ട കര്‍ഷകരെ പുനരധിവസിപ്പിക്കാനും പാലക്കാടിനായി സമഗ്രമായ ഒരു കാര്‍ഷിക പാക്കേജ് നടപ്പിലാക്കണമെന്ന് വി.കെ ശ്രീകണ്ഠന് എം.പി. പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് സംസ്ഥാനത്തിന് ആവശ്യമായ നെല്ല് ഉല്‍പ്പാദിക്കുന്ന ജില്ലയാണ്. 65, 000 ഹെക്ടര്‍ ഭൂമിയിലാണ് മൂന്ന് സീസണുകളിലായി ജില്ലയില്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്നത്. കേരളത്തില്‍ കുട്ടനാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കാര്‍ഷിക പാക്കേജ് നടപ്പാക്കിയിരുന്നു. പാലക്കാട് ജില്ലയ്ക്ക് സമഗ്രമായ കാര്‍ഷിക പാക്കേജ് വേണമെന്ന് ആവശ്യപ്പെടുന്നത് ആദ്യമായിട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."