HOME
DETAILS

പ്രളയദുരന്തം: ദുരിതബാധിതരും രക്ഷാപ്രവര്‍ത്തകരും ജിദ്ദയില്‍ ഒത്തുചേര്‍ന്നു

  
backup
September 25 2018 | 12:09 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4


റിയാദ്: നാട്ടിലെ പ്രളയക്കെടുതിക്കിരയായ പ്രവാസികളുടെയും ആശ്രിതരുടെയും കേരളത്തിന്റെ വിവിധ സ്ഥങ്ങളില്‍ വളണ്ടിയര്‍ സേവനം ചെയ്തവരുടെയും സംഗമം ജിദ്ദയില്‍ നടന്നു.


ദുരന്തം ബാധിച്ച സ്ഥലങ്ങളില്‍ പരസ്പര സ്‌നേഹത്തിന്‍േറയും സാഹോദര്യത്തിന്റെയും കാഴ്ച്ചകള്‍ക്കു സാക്ഷികളാകുകയും നേതൃത്വം വഹിക്കുകയും ചെയ്തവരുടെ പ്രത്യേക കൂടിച്ചേരലാണ് പ്രവാസി സാംസ്‌കാരിക വേദി സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ നടന്നത്.

വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാത്തതും രക്ഷാ സംവിധാനങ്ങളുടെ അഭാവവും അപ്രതീക്ഷിത പ്രളയത്തെ ഭയാനകമാക്കിയതായി പ്രളയം നേരിട്ടനുഭവിച്ച പെരുമ്പാവൂര്‍ സ്വദേശി കെ എം അബ്ദുല്‍സലാം പറഞ്ഞു.

വീടിന്റെ രണ്ടാം നിലിയില്‍ കയറി നിന്നിട്ടും കഴുത്തോളം വെള്ളത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ നടുക്കം സ്വദേശി വി കെ റഫീഖ് വിവരിച്ചു. അവധിക്ക് നാട്ടിലെത്തിയ ഇടവേളയില്‍ മലപ്പുറം, തൃശൂര്‍ , പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലെ നിര്‍ധന കുടുംബങ്ങള്‍ക്കിടയില്‍ ജിദ്ദയിലെ ബിഗിന്റെ സഹായത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അനുഭവം മുഹമ്മദലി ഓവുങ്ങല്‍ വിശദീകരിച്ചു.

പ്രളയവും പരിസ്ഥിതിയും എന്ന തലക്കെട്ടില്‍ ഉസ്മാന്‍ പാണ്ടിക്കാട് സംസാരിച്ചു. പരിസ്ഥിതി ലോല പ്രദേശമായ കേരളത്തിന് മണ്ണിനോടും മനുഷ്യനോടും ഇണങ്ങിയ വികസന കാഴ്ചപ്പാട് ഉരുത്തിരയണമെന്നതാണ് പ്രളയം നല്‍കുന്ന ഒന്നാമത്തെ പാഠമെന്ന് അദ്ദേഹം പറഞ്ഞു.

കോര്‍പറേറ്റുകളുടെയും വിദേശ എന്‍ ജി ഓ കളുടെയും താല്പര്യങ്ങള്‍ക്കനുസൃതമായ വികസന നയങ്ങള്‍ സര്‍വ കേരളത്തെ നാശത്തിലെത്തിക്കുമെന്നും പ്രളയവും വരള്‍ച്ചയും തുടര്‍ക്കടയാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഹീം ഒതുക്കുങ്ങല്‍ ആമുഖ ഭാഷണം നടത്തി. പ്രളയനാന്തരം എന്ന വിഷയം നിസാര്‍ ഇരിട്ടി അവതരിപ്പിച്ചു. ദുരിത ബാധിതര്‍ക്ക് നാട്ടില്‍ ലഭ്യമായേക്കാവുന്ന വിവിധ സര്‍ക്കാര്‍ സഹായങ്ങളും നഷ്ട പരിഹാര മാര്‍ഗ നിര്‍ദേശങ്ങും യോഗത്തില്‍ വിവരിച്ചു.

ശിഹാബ് കരുവാരക്കുണ്ട്, വേങ്ങര നാസര്‍, എ കെ സൈതലവി തുടങ്ങിയവര്‍ സംസാരിച്ചു. ഷറഫിയ ഐ ബി എമ്മില്‍ ചേര്‍ന്ന പരിപാടിക്ക് കെ എം ഷാഫി, എം പി അഷ്‌റഫ്, ഇസ്മായില്‍ പാലക്കണ്ടി, ഷഫീക് മേലാറ്റൂര്‍, സൈനുല്‍ ആബിദീന്‍, എന്‍ കെ അഷ്‌റഫ്, ഷാഹിദുല്‍ ഹഖ്, നൗഷാദ് നിടോളി, ഫിറോസ് വേട്ടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago