ഇംഗ്ലണ്ടിന് ഇന്ന് ജയിക്കണം
ലണ്ടന്‍: ലോകകപ്പിലെ സെമി സാധ്യത നിലനിര്‍ത്താന്‍ ഇംഗ്ലണ്ട് ഇന്നിറങ്ങും. എമിറൈറ്റ്സ് റിവര്‍സൈഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ആണ് ആതിഥേയരുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളുടേയും അവസാന മത്സരമാണിന്ന്. എട്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ന്യൂസിലന്‍ഡ് 11 പോയിന്റുമായി മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് 10 പോയിന്റുമായി നാലാം സ്ഥാനത്തുമാണ് നിലവില്‍. ഇന്നത്തെ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.
ന്യൂസിലന്‍ഡും ഇംഗ്ലണ്ടും സെമിയോടടുത്തെങ്കിലും ബംഗ്ലാദേശ്, പാകിസ്താന് എന്നീ ടീമുകളുടെ മത്സരഫലം ഇരുടീമുകളുടെയും സെമിപ്രവേശനത്തില്‍ നിര്‍ണായകമാവും. ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെടുകയും അടുത്ത മത്സരത്തില്‍ പാകിസ്താന് ജയിക്കുകയും ചെയ്താല്‍ ഇംഗ്ലണ്ടിന് സെമി മോഹം ഉപേക്ഷിക്കാം. അതിനാല്‍ ഇന്ന് ഇംഗ്ലണ്ടിന് ജീവന്മരണ പോരാട്ടമാണ്.
കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ ഇന്ത്യയെ 31 റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇന്ന് കളത്തിലിറങ്ങുന്നത്. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷമായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ട് ശക്തരായി തിരിച്ചുവന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയമറിയാതെ മുന്നേറിയിരുന്ന ന്യൂസിലന്‍ഡ് പക്ഷേ കഴിഞ്ഞ രണ്ട് മത്സരത്തില്‍ പാകിസ്താനോടും ആസ്ത്രേലിയയോടും തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഇന്നത്തെ മത്സരം ജയിച്ച് സെമി ഉറപ്പിക്കാനാവും ഇരുടീമുകളുടേയും ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."