ബാബറി മസ്ജിദ് കേസ്:വിചാരണ ഇന്ന് ആരംഭിക്കും
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ അദ്വാനി അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ വിചാരണ ഇന്ന് ആരംഭിക്കും. റായ്ബറേലി കോടതിയുടെ പരിഗണനയിലായിരുന്ന കേസ് ലക്‌നൗ സി.ബി.ഐ കോടതിയിലേക്ക് മാറ്റിയിരുന്നു.
മസ്ജിദ് പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എല്‍.കെ അദ്വാനി അടക്കമുള്ള ബി.ജെ.പിസംഘ്പരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്ന് കഴിഞ്ഞ ഏപ്രില്‍ 19 ന് സുപ്രിംകോടതി വിധിച്ചിരുന്നു. മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചനാ കേസുകള്‍ ലഖ്‌നൗ കോടതിയില്‍ ഒരുമിച്ച് പരിഗണിക്കണം. രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കേസിലെ പ്രതികളായ അഞ്ച് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ക്ക് കഴിഞ്ഞദിവസം പ്രത്യേക കോടതി ജാമ്യം അനുവദിച്ചിരുന്നു. രാംവിലാസ് വേദാന്തി, ചടമ്പത് റായി, വൈകുണ്ഡ്‌ലാല്‍ ശര്‍മ, മഹന്ത് നൃത്യഗോപാല്‍ ദാസ്, ധര്‍മദാസ് മഹാരാജ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."