പൂച്ചാക്കല്‍ മാര്‍ക്കറ്റ് റോഡ് വെട്ടിപ്പൊളിച്ചു; യാത്രക്കാര്‍ ദുരിതത്തില്‍
പൂച്ചാക്കല്‍: ജപ്പാന് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് അറ്റകറ്റപ്പണിക്ക് റോഡ് വെട്ടിപ്പൊളിച്ചത് ഗതാഗതത്തിന് തടസമാകുന്നു.
പൂച്ചാക്കല്‍ പഴയപാലം അപ്രോച്ച് റോഡാണ് ഒരു മാസം മുമ്പ് വെട്ടിപ്പൊളിച്ചത്. ഇവിടെ റോഡിനടിയില്കൂടി പോകുന്ന 450 മില്ലിമീറ്റര്‍ വ്യാസമുള്ള പൈപ്പില്‍ സാരമായ ചോര്‍ച്ചയുണ്ടായി. ഇതിന്റെ അറ്റകുറ്റപ്പണിക്കായാണ് റോഡ് പൊളിച്ചത്. എന്നാല്‍ വെട്ടിപൊളിച്ച ഭാഗം നന്നാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇവിടെ ഇപ്പോള്‍ വീപ്പ വെച്ച് ഗതാഗതം തടഞ്ഞിരിക്കുകയാണ്.
ധാരാളം വ്യാപാര സ്ഥാപനങ്ങളും സബ്ട്രഷറിയും ബാങ്കുകളും പ്രവര്‍ത്തിക്കുന്ന ഇവിടേക്ക് ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് വന്നു പോകുന്നത്. ഓണം ആകുന്നതോടെ ഇനിയും തിരക്ക് വര്‍ധിക്കും. അടിയന്തിരമായി റോഡിന്റെ പൊളിഞ്ഞ ഭാഗം അറ്റകുറ്റപ്പണി നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."