HOME
DETAILS
MAL
വനം വകുപ്പ് റെയ്ഞ്ച് ഓഫീസ് മാര്‍ച്ച് നാളെ
backup
May 22 2017 | 22:05 PM
വടക്കാഞ്ചേരി: വനം വകുപ്പ് മച്ചാട് റെയ്ഞ്ചിന് കീഴില്‍ മങ്കരയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡ് വിദേശമദ്യ വില്പനശാല അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് മങ്കര ജനകീയ സമരസമിതി നാളെ മച്ചാട് ഫോറസ്റ്റ്റെയ്ഞ്ച് ഓഫിസിലേയ്ക്ക് മാര്‍ച്ച് നടത്തും. കാലത്ത് 10 നാണ് മാര്‍ച്ച്.
വനവും, വന്യമൃഗങ്ങളേയും സംരക്ഷിക്കാന്‍ ബാധ്യതയുള്ള വനംവകുപ്പ് മദ്യ വില്പനശാല നടത്തുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയാണ്. വനമേഖലയില്‍ വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിയമവും കാറ്റില്‍ പറത്തുകയാണ്. മദ്യഷാപ്പ് ഈ മേഖലയിലെ ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കുകയാണെന്നും ജനകീയ സമരസമിതി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."