HOME
DETAILS

ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം തുടരും...

  
backup
July 09, 2019 | 8:17 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8

 

ലണ്ട@ന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമി ഫൈനല്‍ പോരാട്ടം മഴ കവര്‍ന്നു. ഇന്നലെ നടന്ന മത്സരമാണ് മഴകാരണം നിര്‍ത്തിവച്ചത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 46.1 ഓവര്‍ ആയപ്പോഴേക്കും മഴയെത്തുകയായിരുന്നു. ഇത്രയും സമയം ബാറ്റ് ചെയ്ത കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് മാത്രമേ എടുത്തുള്ളു.
ഇന്ത്യക്ക് ജയപ്രതീക്ഷയുണ്ടായിരുന്ന മത്സരത്തില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു മഴ എത്തിയത്. മത്സരത്തിന് മുന്‍പ് ചെറിയ തോതില്‍ മഴ ഉണ്ടാകുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ കുറച്ച് സമയം ചാറ്റല്‍ മഴ പെയ്തതിന് ശേഷം മഴ കനക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് താരങ്ങള്‍ ഫീല്‍ഡ് വിടുകയും ചെയ്തു. ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദവിന് പകരം യൂസ്‌വേന്ദ്ര ചഹലായിരുന്നു കളിച്ചത്. മത്സരം ഇന്ന് തുടരും. ഇന്നും മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കും. കാരണം പട്ടികയില്‍ ന്യൂസിലന്‍ഡിനേക്കാള്‍ പോയിന്റും ജയവും ഇന്ത്യക്കാണ് കൂടുതല്‍. മികച്ച റണ്‍സ് പ്രതീക്ഷിച്ചിറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. 3.3 ഓവറില്‍ ഒരു റണ്‍സിന് ഗുപ്റ്റിലിന്റെ വിക്കറ്റ് നഷ്ടമായി. ഇതോടെ ഇന്ത്യക്ക് മാനസിക മുന്‍തൂക്കം ലഭിച്ചു. പിന്നീട് കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ കിവീസ് ബാറ്റിങ്‌നിരയെ പിടിച്ച് കെട്ടി. സ്‌കോര്‍ 69 ല്‍ നില്‍ക്കുമ്പോള്‍ കിവീസിന്റെ രണ്ടാം വിക്കറ്റും വീണു. ജഡേജയുടെ പന്തില്‍ ബൗള്‍ഡായാണ് നിക്കോളാസ് മടങ്ങിയത്. പിന്നീടെത്തിയ റോസ് ടെയ്‌ലറും കെയ്ന്‍ വില്യംസണും ക്രീസില്‍ ഉറച്ച് നിന്നു. വമ്പനടികള്‍ക്ക് ശ്രമിക്കാതെ ഇരുവരും ക്ഷമയോടെ റണ്‍സ് കൂട്ടിച്ചേര്‍ത്ത് കൊണ്ടിരുന്നു. എന്നാല്‍ 36-ാം ഓവറില്‍ സ്‌കോര്‍ 134 നില്‍ക്കുമ്പോള്‍ വില്യംസണേയും കിവികള്‍ക്ക് നഷ്ടമായി. ഇതോടെ കിവീസിന്റെ സ്‌കോര്‍ 200 ഉള്ളില്‍ ചുരുങ്ങുമെന്ന് തോന്നി. എന്നാല്‍ പിന്നീട് റോസ് ടെയ്‌ലര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ 200 കടത്തിയത്. 10 ഓവര്‍ എറിഞ്ഞ ജഡേജ 34 റണ്‍സ് വിട്ട് നല്‍കി ഒരു വിക്കറ്റെടുത്തു. പത്ത് ഓവറില്‍നിന്ന് പാണ്ഡ്യ 55 റണ്‍സ് നല്‍കിയപ്പോള്‍ ചഹലിന്റെ 10 ഓവറില്‍ 63 റണ്‍സ് വിട്ട് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

latest
  •  6 days ago
No Image

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

latest
  •  6 days ago
No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  7 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  7 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  7 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  7 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  7 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  7 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  7 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  7 days ago