ജലസംരക്ഷണം: ബക്കളത്ത് മാരത്തണ്‍
തളിപ്പറമ്പ്: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ആന്തൂര്‍ നഗരസഭ സമഗ്ര ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിന് മാരത്തണ്‍ സംഘടിപ്പിച്ചു. ബക്കളത്ത് കെ.എ.പി കമാന്‍ഡന്റ് സഞ്ജയ്കുമാര്‍ ഗുരുദിന് ഫഌഗ് ഓഫ് ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള അധ്യക്ഷയായി. മാങ്ങാട്ട്പറമ്പ് നാലാം ബറ്റാലിയന് എസ്.ഐ രാധാകൃഷ്ണന്, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ. രവീന്ദ്രന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍, നഗരസഭാ വൈസ് ചെയര്മാന് കെ. ഷാജു, കൗണ്‍സിലര്‍മാരായ എ. പ്രിയ, എ. സുധാകരന് സംസാരിച്ചു.
പറശ്ശിനിക്കടവ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നൂറോളം എന്‍.എസ്.എസ് വളന്‍ഡിയര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകര്‍, കെ.എ.പി ക്യാംപിലെ പൊലിസുകാര്‍, കൗണ്‍സിലര്‍മാര്‍, നാട്ടുകാര്‍, പൊതുപ്രവര്‍ത്തകര്‍ ബക്കളം മുതല്‍ ധര്‍മ്മശാല വരെ നടത്തിയ മാരത്തണില്‍ പങ്കാളികളായി. നാട്ടുകാര്‍ക്ക് നഗരസഭയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. വൃക്ഷതൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതോടൊപ്പം മഴക്കുഴി നിര്‍മാണത്തിന് നഗരസഭ സബ്സിഡിയും നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."