HOME
DETAILS
MAL
മദ്യവിരുദ്ധ സമരം ഒത്തു തീര്‍പ്പാക്കണം
backup
May 25 2017 | 02:05 AM
കല്‍പ്പറ്റ: ജീവിക്കാനും സ്വന്തം കൂരകളില്‍ സ്വസ്ഥമായ അന്തിയുറങ്ങാനും വേണ്ടി ആദിവാസികള്‍ നടത്തുന്ന മദ്യവിരുദ്ധ സമരത്തെ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് വിവിധ രാഷട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ പറഞ്ഞു. പട്ടിണിപ്പാവങ്ങളായ ആദിവാസികളെ ഇനിയും സമരത്തിന് ഇരുത്തുന്നത് അനുവദിക്കാന്‍ പറ്റുകയില്ല.
സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ ശക്തമായ സമര പോരാട്ടങ്ങള്‍ നടത്തുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്കി. സായാഹ്ന ധര്‍ണ ജഷീര്‍ പള്ളിവയല്‍ ഉദ്ഘാടനം ചെയ്തു. സാലി റാട്ടക്കൊല്ലി, വെള്ള സോമന്, മാക്ക പയ്യമ്പള്ളി, അണ്ണന് മടക്കിമല, ശാന്തകുമാരി കണിയാരം, ഹര്‍ഷല്‍ കോങ്ങാടന്, നജീബ്, നിസാര്‍ പീച്ചങ്കോട്, അബു തെക്കെപുറം സംസാരിച്ചു. മുജീബ് റഹ്മാന് സ്വാഗതവും സുബൈര്‍ ഓണിവയല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."