HOME
DETAILS
MAL
കെ.എഫ്.സിയില്‍ നിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിന് ഭക്ഷ്യവിഷബാധ
backup
May 25 2017 | 20:05 PM
കൊടുങ്ങല്ലൂര്‍: നഗരത്തിലെ കെ.എഫ്.സി ഔട്ട്ലെറ്റില് നിന്ന് ഭക്ഷണം കഴിച്ച കുടുംബംഗാങ്ങള്ക്ക് ഭക്ഷ്യവിഷബാധ. വടക്കേനടയിലെ മുഗള്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന കെ.എഫ്.സി റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച കുടുംബത്തിനാണ് ഛര്‍ദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടത്.
മൂന്ന് കുട്ടികളുള്‍പ്പെടെ ആറുപേരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് ഇവര്‍ കെ.എഫ്.സിയില്‍ നിന്ന് ഭക്ഷണം കഴിച്ചത്. തുടര്‍ന്ന് രാത്രി എട്ടോടെ ഛര്‍ദ്ദി അനുഭവപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ കഴിച്ച കെന്റക്കി ചിക്കന്‍ വിഭവമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് സംശയമുണ്ട്. കൂടാതെ വിദേശത്തേക്ക് പോകുന്നവഴി ഇവിടുന്ന് ഭക്ഷണം കഴിച്ച ഒരാള്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."