സംസ്ഥാനത്ത് ആഫ്രിക്കന്‍ മലമ്പനി
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെത്തിയ പുതിയ ഇനം മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ രോഗപ്പകര്‍ച്ച തടയാനായെന്ന് ആരോഗ്യ വകുപ്പ്. മലമ്പനി രോഗ ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ജവാനിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ ഇനത്തില്‍പ്പെട്ട മലമ്പനി കണ്ടെത്തിയത്. ഉടന്‍തന്നെ മാര്‍ഗരേഖ പ്രകാരമുള്ള സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തതിനാല്‍ രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കാതെ തടയാന്‍ സാധിച്ചതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ രോഗാണു പരത്തുന്ന മലമ്പനി റിപ്പോര്‍ട്ട് ചെയ്തുവരുന്നത്. സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ ജവാനിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഫാല്‍സിപ്പാറം മലമ്പനിയുടെയത്ര മാരകമല്ല ഓവേല്‍ മൂലമുള്ള മലമ്പനി. മറ്റ് മലമ്പനിക്ക് സമാന ചികിത്സയാണ് ഓവേല്‍ മലമ്പനിക്കും നല്‍കുന്നത്. കേരളത്തില്‍ അപൂര്‍വമാണ് ഈ ഇനത്തില്‍പ്പെട്ട മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് പൊതുവെ വെവാക്‌സ്, ഫാല്‍സിപ്പാറം എന്നീ രോഗാണുക്കളാണ് മലമ്പനിക്ക് കാരണമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."