HOME
DETAILS

അനുമോദിന്റെ മനോധൈര്യം; ഒഴിവായത് വന്‍ദുരന്തം

  
backup
October 01, 2018 | 12:41 AM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%a7%e0%b5%88%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%92

 

മാനന്തവാടി: താനുള്‍പ്പെടെയുള്ള 87 പേരുടെ ജീവന്‍ തന്റെ കൈകളിലാണെന്ന് മനസിലാക്കിയ മാനന്തവാടി ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അനുമോദിന് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല, ബസ് എങ്ങനെയെങ്കിലും നിര്‍ത്തുക. അമ്പരപ്പിന് ശേഷം മനസ്സാന്നിധ്യം വീണ്ടെടുത്ത അനുമോദ് റോഡിന്റെ ഇടതുവശത്തുള്ള മണ്‍തിട്ടയില്‍ ഇടിച്ച് ബസ് നിര്‍ത്തി.
ശനിയാഴ്ച രാത്രി 8.45 ഓടെ പാല്‍ചുരത്തിലാണ് സംഭവം. 7.45ന് മാനന്തവാടിയില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസിന്റെ ബ്രേക്കാണ് പാല്‍ചുരത്തില്‍ വച്ച് നഷ്ടപ്പെട്ടത്. പാല്‍ച്ചുരം ഒന്നാം വളവിനു മുകളിലെ ചെങ്കുത്തായ ഇറക്കം ഇറങ്ങവേയാണ് ബസിന്റെ ബ്രേക്ക് നഷ്ടമായത്. എതിര്‍ ഭാഗത്ത് നിന്നും ചെങ്കല്ല് കയറ്റി വരുന്ന ലോറിക്ക് അരിക് നല്‍കാന്‍ ബസ് നിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട കാര്യം ഡ്രൈവര്‍ അനുമോദിന് മനസിലായത്. ബസിന്റെ ഇടതുഭാഗത്തെ ടയറുകള്‍ റോഡരികിലെ ചാലില്‍ കുടുങ്ങിയതും അനുഗ്രഹമായി. ഉടന്‍ ബസിന്റെ എന്‍ജിന്‍ ഓഫ് ചെയ്ത് യാത്രക്കാരെ ഇറക്കുകയായിരുന്നു. ചിലര്‍ ജനാല വഴി പുറത്തേക്ക് ചാടി. മറ്റു ചിലര്‍ ഡ്രൈവറുടെ വാതില്‍ വഴി പുറത്തിറങ്ങി. മുമ്പിലുള്ള വാതില്‍ തുറന്ന് സാഹസപ്പെട്ടാണ് മുഴുവന്‍ യാത്രക്കാരെയും ഇറക്കിയത്.ബസിന്റെ നിയന്ത്രണം വിട്ടതോടെ പരിഭ്രാന്തരായ യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറും ആശ്വസിപ്പിച്ചാണ് പുറത്തിറക്കിയത്. ബസ് ഇടിച്ചു നിര്‍ത്തിയതിന്റെ മറുഭാഗത്ത് വലിയ കൊക്കയാണ്. ഡ്രൈവര്‍ അനുമോദിനും കണ്ടക്ടര്‍ രാമചന്ദ്രന്‍ നായ്ക്കനും ഉള്‍പ്പെടെ 87 പേരാണ് ബസിലുണ്ടായിരുന്നത്. ശനിയാഴ്ച പി.എസ്.സി ലാബ് അസിസ്റ്റന്റ് പരീക്ഷയുണ്ടായിരുന്നതിനാല്‍ മറ്റുദിവസങ്ങളിലേക്കാള്‍ യാത്രക്കാരും കൂടുതലായിരുന്നു. രാത്രി പത്തുമണിയോടെ മാനന്തവാടി ഡിപ്പോയില്‍ നിന്നും മറ്റൊരു ബസ് എത്തിച്ചാണ് ഇവര്‍ യാത്ര തുടര്‍ന്നത്. മാനന്തവാടി ആറാട്ടുതറ ഇല്ലത്തുവയല്‍ സ്വദേശിയാണ് അനുമോദ്. മൂന്ന് വര്‍ഷമായി കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അനുമോദ് ഒന്നര വര്‍ഷമായി ദീര്‍ഘദൂര സര്‍വിസുകള്‍ ഓടിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്ന് പണം കാണാതായ സംഭവം: ജുഡീഷ്യൽ അന്വേഷണം വേണം; ബിജെപിക്കും ആർഎസ്എസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യു.പി കോൺ​ഗ്രസ്

National
  •  a month ago
No Image

'ഞാൻ ബ്രിട്ടീഷുകാരനാണ്, പക്ഷേ എന്റെ ഹൃദയം അൽ ഐനാണ്'; യുഎഇ ദേശീയഗാനം പാടി സോഷ്യൽ മീഡിയയിൽ തരംഗമായി യുകെ പെൺകുട്ടികൾ

uae
  •  a month ago
No Image

'യുഎഇയുടെ വികസന മാതൃകയ്ക്കുള്ള ആഗോള അംഗീകാരം'; ജി7 ഉച്ചകോടിയിലെ പ്രസിഡന്റിന്റെ പങ്കാളിത്തത്തെക്കുറിച്ച് അൻവർ ഗർഗാഷ്

uae
  •  a month ago
No Image

'ധാരണാപത്രം അന്തിമമല്ല, ലംഘിച്ചാൽ തലയിൽ ബോംബിടും': ഇറാനെതിരെ ഭീഷണിയുമായി ട്രംപ്‌

International
  •  a month ago
No Image

ആഗോള സാമ്പത്തിക ഭൂപടത്തിൽ യുഎഇ തിളക്കം; മികച്ച സാമ്പത്തിക അവസരങ്ങളിൽ ദുബൈ ആദ്യ അഞ്ചിൽ, അതിവേഗം വളരുന്ന നഗരമായി അബുദബിയും

uae
  •  a month ago
No Image

ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഇന്ന് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

200 കോടിയുടെ തട്ടിപ്പ്- രാമക്ഷേത്ര ട്രസ്റ്റിമാർക്കെതിരെ പരാതി നൽകി മുൻ കർസേവകൻ

National
  •  a month ago
No Image

'ദുബൈ-ഇറ്റ്'; വിപ്ലവകരമായ പുതിയ തൊഴിൽ സംസ്കാര പദ്ധതിയുമായി ശൈഖ് മുഹമ്മദ്‌

uae
  •  a month ago
No Image

യുവതിയെ വിവാഹം കഴിക്കാന്‍ തടസമാകുമെന്ന് സംശയം; ആറുവയസുകാരനെ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയില്‍

National
  •  a month ago
No Image

തെരുവുനായ പിന്തുടർന്നു; സ്‌കൂട്ടർ മറിഞ്ഞ് പരുക്കേറ്റ വയോധിക മരിച്ചു

Kerala
  •  a month ago