ഏറ്റവും കൂടുതല്‍ ഷിഗല്ല കോഴിക്കോട് ജില്ലയില്‍; സംസ്ഥാനത്ത് 155 കേസുകള്‍
കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഷിഗല്ല റിപ്പോര്‍ട്ട് ചെയതത് കോഴിക്കോട് ജില്ലയില്‍. ജില്ലയില്‍ ഇന്നലെ ഒരാള്‍ക്കു കൂടി ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓമശ്ശേരി പഞ്ചായത്തിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ സംസ്ഥാനത്ത് ആകെ എട്ടു പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
കൊല്ലം പൂയപ്പള്ളി -1, മയ്യനാട് -1, ഇടുക്കി കഞ്ഞിക്കുഴി -2, കോഴിക്കോട് ഓമശ്ശേരി -1, വയനാട് ചുള്ളിയോട് -1, കണ്ണൂര്‍ മൊകേരി -2 എന്നിങ്ങനെയാണ് കോഴിക്കോട് ജില്ലയിലെ ഷിഗെല്ല കേസുകളുടെ നിലവിലെ കണക്ക്. ഇതോടെ കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം രോഗം ബാധിച്ചവരുടെ എണ്ണം 75 ആയി. സംസ്ഥാനത്ത് ഇതുവരെ 155 പേര്‍ക്കാണ് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ആരോഗ്യ വകുപ്പിന്റെ കണക്കില്‍ പറയുന്നു.
മാലിന്യം കലര്‍ന്ന വെള്ളത്തിലൂടെയും ശുചിത്വമില്ലാത്ത ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ല പടര്‍ന്ന് മനുഷ്യരിലേക്ക് പകരുന്നത്. ദഹനവ്യവസ്ഥയെയും തലച്ചോറിനെയും ബാധിക്കുന്ന ഷിഗല്ല കുട്ടികളില്‍ ഗുരുതരമാവാന്‍ സാധ്യത കൂടുതലാണ്.
വയറിളക്ക രോഗ ലക്ഷണങ്ങളോടെ 77 പേരും ചികിത്സ തേടിയിട്ടുണ്ട്. അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം വളന്തക്കാട്, എടത്തല, മലപ്പുറം കോഡൂര്‍, കണ്ണൂര്‍ തലശ്ശേരി, കൊല്ലം മൈലം എന്നിവിടങ്ങളിലാണ് മലേറിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കോഴിക്കോട്ട് മലേറിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
kozhikode has reported the highest number of shigella cases in kerala this year, with health officials confirming fresh infections across multiple districts and urging strict hygiene precautions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."