HOME
DETAILS

യുവതിയെ വിവാഹം കഴിക്കാന്‍ തടസമാകുമെന്ന് സംശയം; ആറുവയസുകാരനെ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയില്‍

  
June 17, 2026 | 1:11 PM

man murder six year old in uttar pradesh

മീററ്റ്: ഉത്തര്‍പ്രദേശില്‍ ആറു വയസുകാരനെ കഴുത്തറുത്ത് കൊന്ന പ്രതി പിടിയില്‍. മീററ്റിലെ റാംരാജ് ഗ്രാമത്തിലെ അംഗദ്വീര്‍ എന്ന കുട്ടിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ സ്വകാര്യ ബാങ്ക് മാനേജറായ മുസാഫര്‍നഗര്‍ സ്വദേശി അര്‍പിത് പരാശര്‍ (28)ആണ് പിടിയിലായത്. 

പ്രതി വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്ന യുവതിയുടെ മകനാണ് കൊല്ലപ്പെട്ടത്. വിവാഹത്തിന് തടസമാകുമെന്ന സംശയത്തെ തുടര്‍ന്നാണ് ക്രൂരകൃത്യമെന്ന് പൊലിസ് പറഞ്ഞു. തന്റെ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മൃതദേഹം വീടിന് പത്ത് കിലോമീറ്റര്‍ അകലെ നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയായ ഗുര്‍പ്രീത് കൗറിനെയും പൊലിസ് ചോദ്യം ചെയ്യുന്നുണ്ട്. 

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ മൃതദേഹം കനാലില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി പൊലിസിനോട് പറഞ്ഞത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലിസ് വ്യക്തമാക്കി. 

അതേസമയം കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി. കുട്ടിയുടെ പിതാവ് ദുബൈയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയാണ്. കുട്ടിയെ കാണാതായതായി മുത്തശ്ശിയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. 

വീടിന് മുറ്റത്ത് നിന്ന് കുട്ടിയെ വെള്ളക്കാറിലെത്തിയ ഒരാള്‍ വിളിച്ച് കൊണ്ടുപോകുന്നത് പൊലിസ് കണ്ടെത്തി. കുട്ടി യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ കാറിനടുത്തേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടെയാണ് കുട്ടിക്ക് പരിചയമുള്ള ആളാണ് പ്രതിയെന്ന നിഗമനത്തിലേക്ക് പൊലിസെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അര്‍പിത് പരാശറിനെ സംശയിക്കുന്നതായി കുടുംബം മൊഴി നല്‍കിയതോടെ പൊലിസ് ഇയാളെ പിടികൂടി അന്വേഷണം ഊര്‍ജിതമാക്കി. 

accused in the murder of a six-year-old boy in Uttar Pradesh, whose throat was slit, has been arrested.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  2 hours ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  2 hours ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  2 hours ago
No Image

പി.എസ്.സിയുടെ പുതിയ പരിഷ്കാരം തിരിച്ചടിയായി; ഒരു മിനിറ്റ് വൈകിയതിന് സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാരെ പരീക്ഷയ്ക്കിരുത്തിയില്ല

Kerala
  •  2 hours ago
No Image

വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം റസ്റ്റോറന്റിൽ ഇരുന്ന് കഴിക്കാനാകില്ല; 'നിയമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകാം' നിർണായക വിധിയുമായി ഉപഭോക്തൃ കോടതി

National
  •  3 hours ago
No Image

ദുബൈ - ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ ​ഗതാ​ഗതം മന്ദഗതിയിൽ

uae
  •  3 hours ago
No Image

രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്ന് പണം കാണാതായ സംഭവം: ജുഡീഷ്യൽ അന്വേഷണം വേണം; ബിജെപിക്കും ആർഎസ്എസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യു.പി കോൺ​ഗ്രസ്

National
  •  3 hours ago
No Image

'ഞാൻ ബ്രിട്ടീഷുകാരനാണ്, പക്ഷേ എന്റെ ഹൃദയം അൽ ഐനാണ്'; യുഎഇ ദേശീയഗാനം പാടി സോഷ്യൽ മീഡിയയിൽ തരംഗമായി യുകെ പെൺകുട്ടികൾ

uae
  •  4 hours ago
No Image

'യുഎഇയുടെ വികസന മാതൃകയ്ക്കുള്ള ആഗോള അംഗീകാരം'; ജി7 ഉച്ചകോടിയിലെ പ്രസിഡന്റിന്റെ പങ്കാളിത്തത്തെക്കുറിച്ച് അൻവർ ഗർഗാഷ്

uae
  •  4 hours ago
No Image

'ധാരണാപത്രം അന്തിമമല്ല, ലംഘിച്ചാൽ തലയിൽ ബോംബിടും': ഇറാനെതിരെ ഭീഷണിയുമായി ട്രംപ്‌

International
  •  4 hours ago