HOME
DETAILS
MAL
നിലപാട് വ്യക്തമാക്കണം: കെ സുരേന്ദ്രന്
backup
July 30 2016 | 00:07 AM
കണ്ണൂര്‍: കല്യാശ്ശേരിയിലെ ഡോക്ടര്‍ നീതയെ വ്യക്തിപരമായി അധിക്ഷേപിച്ചു വനിതാ കമ്മിഷന് മുന്‍പാകെ പരാതി എഴുതിക്കൊടുത്ത നടപടി സി.പി.എം ജില്ലാ നേതൃത്വം അറിഞ്ഞുകൊണ്ടാണോയെന്ന് വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഇല്ലാക്കഥകള്‍ മെനഞ്ഞെടുത്ത് വ്യക്തിഹത്യ നടത്താന്‍ സി.പി.എമ്മിന്റെ ഒരു വനിതാ ജനപ്രതിനിധി തയാറായത് പാര്‍ട്ടി നേതൃത്വത്തിന്റെ താത്പര്യപ്രകാരമാണെന്ന് കരുതേണ്ടി വരുമെന്ന് സുരേന്ദ്രന് പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."